ഒമിക്രോൺ വകഭേദം ; കർശന നിയന്ത്രങ്ങൾക്കൊരുങ്ങി കേരള സർക്കാർ ; ജാഗ്രത വേണമെന്ന് വീണാ ജോർജ്

തിരുവനന്തപുരം : കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം സംസ്ഥാനത്ത് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന പ്രതിരോധ നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍.
ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വിമാനങ്ങള്‍ വഴിയും മറ്റ് ഗതാഗതമാര്‍ഗങ്ങള്‍ വഴിയും എത്തുന്നവര്‍ക്ക് നിരീക്ഷണം കര്‍ശനമാക്കും .ഇവര്‍ക്കായി പ്രത്യേക വാര്‍ഡ് സജ്ജമാക്കും.അതേ സമയം വൈറസിനെതിരെ ജാഗ്രതയാണ് ഇപ്പോള്‍ വേണ്ടതെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Advertisements

ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വിമാനത്താവളത്തില്‍ വച്ച്‌ തന്നെ പരിശോധന നടത്തും. നെഗറ്റീവാണെങ്കിലും 7 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. പോസിറ്റീവായാല്‍ ക്വാറന്റീന്‍ നീട്ടും. പ്രത്യേക വാര്‍ഡിലേക്ക് മാറ്റും. ഒമിക്രോണ്‍ വേരിയന്റ് ഉണ്ടോ എന്നറിയാന്‍ ജീനോം സീക്വന്‍സിംഗ് നടത്തും.വളരെ കൂടുതല്‍ റിസ്‌ക് ഉള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ 5 ശതമാനം പേര്‍ക്ക് റാന്‍ഡം ആയി ടെസ്റ്റിംഗ് നടത്തും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ കൂടുതല്‍ ആരോഗ്യവകുപ്പ് ജീവനക്കാരെ നിയോഗിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. ഇതുവരെ വന്നവരുടെ കണക്കുകളെടുക്കാനാണ് നിലവില്‍ ശ്രമിക്കുന്നത്. ഇതുവരെ ആരും കൊവിഡ് പോസിറ്റീവല്ല.നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേരുന്ന കൊവിഡ് അവലോകനയോഗത്തില്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകളുണ്ടാവും. 96.05% പേരാണ് സംസ്ഥാനത്ത് വാക്‌സീന്‍ ഫസ്റ്റ് ഡോസ് സ്വീകരിച്ചത്. 65 ശതമാനത്തിലധികം പേര്‍ സെക്കന്റ് ഡോസ് വാക്‌സീനും സ്വീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാക്‌സീന്‍ എടുക്കുന്നതില്‍ ചിലരെങ്കിലും കാലതാമസം വരുത്തുന്നുണ്ട്. സെക്കന്റ് ഡോസ് വാക്‌സീനും സ്വീകരിക്കുക എന്നത് രോഗപ്രതിരോധത്തില്‍ നിര്‍ണായകമാണ്. താഴേത്തട്ടിലുള്ള ആരോഗ്യപ്രവര്‍ത്തകരെ അടക്കം നിയോഗിച്ച്‌ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാന്‍ ശ്രമം തുടരും.സംസ്ഥാനത്ത് അയ്യായിരത്തോളം അധ്യാപകര്‍ വാക്‌സീന്‍ സ്വീകരിച്ചിട്ടില്ല എന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നുണ്ടെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.അതേസമയം, സംസ്ഥാനത്ത് ഓക്‌സിജന്‍ ഉത്പാദനത്തില്‍ എല്ലാ ആശുപത്രികളും സ്വയം പര്യാപ്തമാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.