കോട്ടയം: ജില്ലയില്‍ നാല് പേര്‍ക്കു കൂടി ഓമിക്രോണ്‍ വൈറസ് വകഭേദം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ഇതോടെ ജില്ലയില്‍ ഓമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. ജില്ലയില്‍ ആദ്യം ഓമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
ഇന്നലെ (ജനുവരി 06) വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ ജനുവരി ഒന്നിനും ഒരാള്‍ ജനുവരി രണ്ടിനും യുഎ ഇ യില്‍ നിന്നെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നടന്ന പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും കങ്ങഴ നിരീക്ഷണകേന്ദ്രത്തിലും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലുമായി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. തുടര്‍ന്നുള്ള ജനിതക പരിശോധനയിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസംബര്‍ 23 ന് അമേരിക്കയില്‍ നിന്ന് എത്തിയ യുവതിയുടെ സമ്പര്‍ക്കപ്പട്ടികയില്‍പെട്ട മറ്റൊരാള്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് പകര്‍ന്നത്. ഡിസംബര്‍ 30 നു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇയാളുടെ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് വിധേയമാക്കിയത്.