ഒമിക്രോണ്‍; രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വരുമോ എന്ന് ഇന്നറിയാം; സംസ്ഥാനത്ത് ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വലിയ തോതില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് ഉന്നതതല യോഗം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനില്‍ നടക്കുന്ന അവലോകന യോഗത്തില്‍ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തും. കേന്ദ്രസംഘവും ഇന്ന് സംസ്ഥാനത്തെ ഒമിക്രോണ്‍ സാഹചര്യം പരിശോധിക്കും. ഇവരുടെ അഭിപ്രായങ്ങളും വൈകിട്ട് ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും.

Advertisements

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയ 16 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്കുമാണ് ഒമിക്രോണ്‍ ബാധിച്ചത്. എറണാകുളം 11, തിരുവനന്തപുരം ആറ്, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 57 ആയി. സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോ എന്ന കാര്യം യോഗം പരിഗണിക്കും. സംസ്ഥാനത്തെ വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കാനുളള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.