കോട്ടയം കൊല്ലാട് വൃദ്ധദമ്പതികള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ഇരുവരും മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍; രോഗം ബാധിച്ചത് ദുബായ് സന്ദര്‍ശനത്തിനിടെ

കോട്ടയം: കൊല്ലാട് മലമേല്‍ക്കാവില്‍ വൃദ്ധദമ്പതികള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നഗരസഭാ നാലാം വാര്‍ഡിലെ (മലമേല്‍ക്കാവ്) താമസക്കാരായ എഴുപതിനോടടുത്ത് പ്രായം വരുന്ന ദമ്പതികളാണ് രോഗബാധിതരായത്. ദുബായില്‍ താമസിക്കുന്ന മകളുടെ അടുത്ത് പോയതായിരുന്നു ഇരുവരും. ഒരാഴ്ച മുന്‍പാണ് തിരികെയെത്തിയത്. പരിശോധനയില്‍ കോവിഡ് പൊസിറ്റീവായി. തുടര്‍ന്ന് ഇരുവരും കോട്ടയം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Advertisements

ശനിയാഴ്ച നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും വീട്ടില്‍ തിരികെയെത്തി. ഇതിനിടെയാണ് തിരുവനന്തപുരത്തെ ലാബില്‍ നിന്നും ഇരുവര്‍ക്കും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചെന്ന് അറിയിച്ചു. തുടര്‍ന്ന് ഇരുവരും മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ തന്നെ അഡിമിറ്റായി. ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. വീട്ടില്‍ മറ്റ് അംഗങ്ങള്‍ ഇല്ലാത്തതും കൃത്യമായി ഐസോലേഷനില്‍ പ്രവേശിച്ചതും ആശ്വാസകരമാണ്. രോഗം കൂടുതല്‍ ആളുകളിലേക്ക് പകരാന്‍ സാധ്യത കുറവാണെന്നും ഇരുവരുടെയും ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും ബ്ലോക്ക് പഞ്ചായത്തംഗം സിബി അറിയിച്ചു.

Hot Topics

Related Articles