വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ യുവാക്കൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി; കനത്ത മഴയെ പോലും ചെറുത്ത് തോൽപ്പിച്ച് മൂവായിരത്തിലേറെ യുവാക്കൾ പങ്കെടുത്ത പദയാത്ര ആവേശമായി

കോട്ടയം: വർഗീയതയെ ചെറുത്തു തോൽപ്പിക്കാൻ യുവാക്കൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എം.എൽ.എ. യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ത്യ യുണൈറ്റഡ് പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി.

Advertisements

വർഗീയത നമ്മുടെ സമസ്ത മേഖലകളിലും പിടിമുറുക്കാൻ ഒരുങ്ങുകയാണ്. ശ്വസിക്കുമ്പോൾ പോലും വർഗീയത വേണമെന്ന് ഒരു കൂട്ടർ പ്രചരിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇത്തരം പ്രചാരണത്തെ തകർക്കാൻ കോൺഗ്രസിനു മാത്രമേ സാധിക്കൂ. ഇതിനു ചുക്കാൻ പിടിക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണർകാട് നിന്നും ആരംഭിച്ച പദയാത്ര മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ പങ്കെടുത്തു. മണർകാട് നിന്നും കനത്ത മഴയെ പോലും അവഗണിച്ച് മൂവായിരത്തോളം യുവാക്കളാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെയും, ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെയും നേതൃത്വത്തിൽ പദയാത്രയിൽ അവേശം നിറച്ചെത്തിയത്. മഴയിലും ആവേശം നിറയുന്ന മുദ്രാവാക്യങ്ങളുമായി ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകരും , യുവാക്കളും പദയാത്രയിൽ അണി നിരന്നു. വിവിധ മണ്ഡലം ബ്ലോക്ക് കമ്മിറ്റികൾ പദയാത്രയിൽ പ്രവർത്തകരുമായി അണി ചേർന്നു.
തിരുനക്കരയിൽ നടന്ന സമാപന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി ജോസഫ്, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, മുൻ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ, ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, സംസ്ഥാന ഭാരവാഹികളായ റിജിൽ മാക്കുറ്റി, എസ്.എം ബാലു, എസ്.ജെ പ്രേംരാജ്, ജോബിൻ ജേക്കബ്, സിജോ ജേക്കബ്, അഡ്വ.ടോം കോര അഞ്ചേരി, ജില്ലാ ഭാരവാഹികളായ റോബി ഊടുപുഴയിൽ, നൈഫ് ഫൈസി, തോമസ്‌കുട്ടി മുക്കാല, റിജു, ഇബ്രാഹിം, എം.കെ ഷമീർ, നിബു ഷൗക്കത്ത്, അനീഷ തങ്കപ്പൻ, ജെനിൻ ഫിലിപ്പ്, അജീഷ് വടവാതൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി പ്രസംഗിച്ചു.

Hot Topics

Related Articles