ഇത്തവണയും ഓണത്തിന് 90 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍‍ക്ക് സൗജന്യ ഭക്ഷ്യക്കിറ്റ്!കിറ്റിൽ ഉണ്ടാവുക 13 ഇനങ്ങള്‍:ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തുന്നവ ഈ ഇനങ്ങൾ

തിരുവനന്തപുരം: ഇത്തവണയും ഓണത്തിന് പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കും. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി.13 ഇനങ്ങള്‍ വിതരണം ചെയ്യാനാണ് ആലോചന. സോപ്പ്, ആട്ട തുടങ്ങിയവ ഇത്തവണ ഒഴിവാക്കും. കഴിഞ്ഞ തവണ 15 ഇനങ്ങ‍ളായിരുന്നു.സൗജന്യ കിറ്റുകള്‍ തയാറാക്കുന്നതിനും പാക്കിങ് കേന്ദ്രങ്ങള്‍ സജ്ജമാ‍ക്കാനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോ സിഎംഡി നിര്‍ദേശം നല്‍കി. ഇനങ്ങളുടെ പട്ടിക റീജനല്‍ മാനേജര്‍മാര്‍ രണ്ടു ദിവസം മുന്‍പ് എംഡിക്കു കൈമാറി. ഇതു പരിശോധിച്ചു വരികയാണെന്നും കിറ്റ് വിതരണം സംബന്ധിച്ച്‌ മുഖ്യമന്ത്രിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കു‍കയെന്നും സപ്ലൈകോ അറിയിച്ചു.90 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍‍ക്കാവും സൗജന്യ കിറ്റ് . ഒരു കിറ്റിന് 500 രൂപയാണ് ചെല‍വാകുക. തുണി സഞ്ചി നല്‍കുന്നത് ഇത്തവണയും പരിഗണനയിലുണ്ട്. സൗജന്യ കിറ്റിനു പുറമേ ഓണത്തോടനുബന്ധിച്ച്‌ 1000 രൂപ വില വരുന്ന ഭക്ഷ്യക്കിറ്റും സപ്ലൈകോ വിതരണം ചെയ്യുന്നതിന്റെ ചര്‍ച്ചകള്‍ നടന്നു വരുന്നു.

Advertisements

ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തുന്നവ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചസാര- ഒരു കിലോചെറുപയര്‍- 500 ഗ്രാംതുവര പരിപ്പ്- 250 ഗ്രാംഉണക്കലരി- അര കിലോവെളിച്ചെണ്ണ- 500 മില്ലിലീറ്റര്‍തേയില- 100 ഗ്രാംമുളകുപൊടി- 100 ഗ്രാംമഞ്ഞള്‍പ്പൊടി- 100 ഗ്രാംസേമിയ/പാലടഉപ്പ്- ഒരു കിലോശര്‍ക്കരവരട്ടി- 100 ഗ്രാംഏലയ്ക്ക/കശുവണ്ടി- 50 ഗ്രാംനെയ്യ്- 50 മില്ലിലിറ്റര്‍

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.