കൊച്ചി: ഓണക്കാല വിപണിയിൽ ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് എറണാകുളം ജില്ലയിൽ കൺട്രോൾ റൂം തുറന്നു. പാക്കേജ്ഡ് കമ്മോഡിറ്റികളിൽ അമിതവില ഈടാക്കുന്നതും ഇല്ലാത്തും, വിൽപന വില ചൂരണ്ടി മാറ്റുന്നതും മറയ്ക്കുന്നതും കൂടാതെ മുദ്ര പതിക്കാത്ത അളവ് ഉപകരണങ്ങൾ ഉപയോഗിക്കൽ, അളവിൽ കുറവ് സാധനങ്ങൾ വിൽക്കുന്നത് മുതലായ പരാതികൾ ഉപഭോക്താക്കൾക്ക് അറിയിക്കാം. രാവിലെ അഞ്ചുമുതൽ പത്തുവരെയുള്ള സമയങ്ങളിൽ 04842423180 എന്ന നമ്പറിലും 1800 4254 835 എന്ന ടോൾഫ്രീനമ്പറിലും, സുതാര്യം എന്ന ആപ്ലിക്കേഷനിലൂടെയും പരാതികൾ അറിയിക്കാം. മറ്റ് നമ്പറുകൾ അസിസ്റ്റന്റ് കൺട്രോളർ, എറണാകുളം (കൊച്ചി കോർപ്പറേഷൻ) 8281698059, സർക്കിൾ ഇൻസ്പെക്ടർ- എറണാകുളം കണയന്നൂർ താലൂക്ക് 8281698060, ഇൻസ്പെക്ടർ- കൊച്ചി താലൂക്ക് 8281698061, ഇൻസ്പെക്ടർ- പറവൂർ താലൂക്ക് 8281698062, ഇൻസ്പെക്ടർ-ആലുവ താലൂക്ക് 8281698063, ഇൻസ്പെക്ടർ- പെരുമ്പാവൂർ താലൂക്ക് 8281698064 ഇൻസ്പെക്ടർ- മൂവാറ്റുപുഴ താലൂക്ക് 8281698065, ഇൻസ്പെക്ടർ-കോതമംഗലം താലൂക്ക് 8281698066 ഇൻസ്പെക്ടർ, (ഫ്ളയിംഗ് സ്ക്വാഡ്) എറണാകുളം 9188525714, ഡെപ്യൂട്ടി കൺട്രോളർ (ജനറൽ), 8281698058, ഡെപ്യൂട്ടി കൺട്രോളർ (ഫ്ളയിംഗ് സ്ക്വാഡ്) 8281698067.