കോട്ടയം: ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന പ്രശസ്ത സംഗീത സംവിധായകനും ചിത്രകാരനുമായ സിബി പീറ്റർ (ഇറക്കത്തിൽ ) നിര്യാതനായി. കീഴ്ക്കുന്നിൽ ഓണഘോഷപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിയ്ക്കവേ
രക്തസമർദ്ദം അധികരിച്ച് കുഴഞ്ഞ് വീണതിനെതുടർന്ന് കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലിരയ്ക്കവേയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. മികച്ച ചിത്രകാരനും, സാഹിത്യകാരനും നാടകസംവിധായകനും കൂടിയായ സിബി അനാദൃശ്യമായ കലാവൈധഗ്ദ്യത്തിന് ഉടമയായിരുന്നു. മനോഹരമായ അനേക ക്രിസ്തീയഗാനങ്ങളിലൂടെ മാത്രമല്ല കോട്ടയത്തെ ഈ കലാപ്രതിഭ സ്മരിയ്ക്കപ്പെടുന്നത്,
സമഷ്ടി,നൊസ്റ്റാൾജിയ തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പുകൾ സംഘടിപ്പിച്ച് അനേക യുവകലാകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുകയും
”വയലാർ നൈറ്റ്’പോലെയുള്ള വലിയ സംഗീതനിശകൾ/അനുസ്മരണ പരിപാടികൾ എന്നിവ വിജയകരമായി സംഘടിപ്പിച്ചിരുന്ന വലിയ കലാസ്‌നേഹി എന്ന നിലയിലും ആയിരിയ്ക്കും.
സംസ്‌ക്കാരം പിന്നീട്.
ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണു; പ്രശസ്ത സംഗീത സംവിധായകനും ചിത്രകാരനുമായ സിബി പീറ്റർ (ഇറക്കത്തിൽ ) നിര്യാതനായി

Advertisements