തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പതിവ് വിട്ട് ഓണം ബമ്ബറിന്റെ സമ്മാനത്തുക ലോട്ടറി lവകുപ്പ് ഉയര്‍ത്തിയിരിക്കുകയാണ്.25 കോടിയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗ്യക്കുറി സമ്മാനതുകയാണിത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 12 കോടിയായിരുന്നു തിരുവോണം ബമ്ബറിന്റെ സമ്മാനത്തുക.25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാല്‍ 15.75 കോടി രൂപയാണ് ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപ ഒരാള്‍ക്ക്. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേര്‍ക്ക്. ആകെ 126 കോടി രൂപയുടെ സമ്മാനം ഉണ്ടാകും. അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുക.തിരുവോണം ബമ്ബറിന്റെ വില്‍പ്പന ജൂലൈ 18നാണ് ആരംഭിക്കുകയെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ് നടക്കും. സമ്മാനത്തുക വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ ടിക്കറ്റ് വിലയിലും വ്യത്യാസമുണ്ട്. നിലവിലെ 300 രൂപയില്‍ നിന്ന് 500 രൂപയായാണ് ടിക്കറ്റ് വില ഉയരുന്നതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.