സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തി

പത്തനംതിട്ട : മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം 2007 മായി ബന്ധപ്പെട്ട ഏകദിന പരിശീലന പരിപാടി സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കാപ്പില്‍ നാനോ ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഷംല ബീഗം, ഡെപ്യൂട്ടി ഡിഎംഒ ഐപ്പ് ജോസഫ്, ജില്ലാ രജിസ്ട്രാര്‍ ഹക്കീം, പ്രൊബേഷന്‍ ഓഫീസര്‍ സന്തോഷ്, ജില്ലാ വയോജന കമ്മിറ്റി അംഗങ്ങളായ ഹരികുമാര്‍, രാമേശ്വരി അമ്മ, നജീബ് എന്നിവര്‍ സംസാരിച്ചു. അഡ്വ. ശ്രീജിത്ത് സോമശേഖരന്‍ എം ഡബ്ല്യൂ പി എസ് സി ആക്ടുമായി ബന്ധപ്പെട്ട ക്ലാസ് നയിച്ചു. സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ക്ലാസ് നയിച്ചു. രജിസ്‌ട്രേഷന്‍, ആരോഗ്യം, പോലീസ്, വനിതാ ശിശുവികസനം, തദ്ദേശ സ്വയംഭരണം, ആര്‍ഡിഒ, ഹോമിയോ, ആയുര്‍വേദം എന്നീ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Advertisements

Hot Topics

Related Articles