അന്‍സിക്കും അഞ്ജനയ്ക്കും പിന്നാലെ ആഷിഖും യാത്രയായി; പാലാരിവട്ടം അപകടത്തില്‍ മരണം മൂന്നായി

കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്‌റഫിന്റെ മകന്‍ കെ എ മുഹമ്മദ് ആഷിഖ് (25)ആണ് മരിച്ചത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് ആഷിഖ് മരിച്ചത്.നവംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് ദേശീയപാതയില്‍ അപകടമുണ്ടായത്. വെറ്റില ഭാഗത്ത് നിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മീഡിയനിലെ മരത്തില്‍ ഇടിച്ചായിരുന്നു അപകടം. കാറോടിച്ചിരുന്ന മാള സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ ചികിത്സയില്‍ കഴിയുകയാണ്.

Advertisements

2019ലെ മിസ് കേരള മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അന്‍സി കബീറും രണ്ടാം സ്ഥാനം നേടിയ അഞ്ജനയും നേരത്തെ മരിച്ചിരുന്നു. അന്‍സിയുടെ ആകസ്മിക മരണത്തില്‍ അന്‍സിയുടെ മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ടെക്‌നോപാര്‍ക്കിലെ ഇന്‍ഫോസിസില്‍ ജീവനക്കാരിയായിരുന്ന അന്‍സി വര്‍ഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമായിരുന്നു.അന്‍സിക്കൊപ്പം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് ആയുര്‍വേദ ഡോക്ടര്‍കൂടിയായ അഞ്ജന. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അന്‍സി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.തിരുവനന്തപുരം ആലങ്കോട് അബ്ദുള്‍ കബീര്‍ – റസീന ബിവി ദമ്പതികളുടെ ഏക മകളാണ് അന്‍സി. തൃശ്ശൂര്‍ ആളൂരിലെ എ കെ ഷാജന്റെ മകളാണ് അഞ്ജന.

Hot Topics

Related Articles