കുറവിലങ്ങാട് : പടക്കമെറിഞ്ഞതിനു ശേഷം യുവാവിനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി വെമ്പള്ളി ഭാഗത്ത് ചുമട്താങ്ങി വീട്ടിൽ വിഷ്ണു രാഘവൻ (30) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം വൈകിട്ട് ഉഴവൂർ പ്രവർത്തിക്കുന്ന കോളേജിന്റെ വെയിറ്റിംഗ് ഷെഡിനു സമീപം വച്ച് വള്ളിച്ചിറ സ്വദേശിയായ യുവാവിനെ ആക്രമിക്കുകയായിരുന്നു.
ഈ ഭാഗത്തേക്ക് ഇവർ യുവാവിനെ വിളിച്ചു വരുത്തിയതിനു ശേഷം യുവാവിന്റെ നേരെ പടക്കം എറിയുകയും, തുടർന്ന് മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന താക്കോൽ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇവർക്ക് യുവാവിനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറവിലങ്ങാട് സ്റ്റേഷൻ എസ്.ഐ ദിലീപ് കുമാർ, മഹേഷ് കൃഷ്ണൻ, സി.പി.ഓ മാരായ ബിജോയ് മാത്യു, ശ്യാംകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിഷ്ണു കുറവിലങ്ങാട് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു. മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.