തൃശൂർ: തൃശൂർ ഒല്ലൂരില്‍ വിൻസെന്റ് ഡി പോള്‍ ആശുപത്രിയില്‍ ചികില്‍സ വൈകിയതിനാല്‍ കുട്ടി മരിച്ചെന്ന് പരാതി. പനി ബാധിച്ച് ചികില്‍സ തേടിയ നടത്തറ സ്വദേശി ദ്രിയാഷ് ( ഒന്ന് ) ആണ് മരിച്ചത്. ഡോക്ടർക്ക് പകരം നഴ്സ് ചികില്‍സിച്ചെന്നാണ് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നത്.
Advertisements
കുട്ടിയുടെ ആരോഗ്യനില വഷളായപ്പോള്‍ തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ശിശുരോഗ വിദഗ്ധൻ്റെ നിർദേശ പ്രകാരമാണ് ചികില്‍സ നല്‍കിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.