ഏകദിന ക്രിക്കറ്റ് ലോകകപ്പ് ; നേരിട്ട് യോഗ്യത നേടി ദക്ഷിണാഫ്രിക്ക

ഡല്‍ഹി: ഒക്‌ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് മത്സരങ്ങളിലേക്ക് ദക്ഷിണാഫ്രിക്ക നേരിട്ട് യോഗ്യത നേടി. ചെംസ്‌ഫോര്‍ഡില്‍ കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനം ഉപേക്ഷിച്ചതോടെ അയര്‍ലന്‍ഡിന്റെ പ്രതീക്ഷകള്‍ അസ്തമിച്ച സാഹചര്യത്തിലാണിത്.

Advertisements

നെതര്‍ലന്‍ഡിനെതിരെയാണ് ഏകദിന പരമ്പര 2-0ന് ജയിച്ച ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അയല്‍ലന്‍ഡ്- ബംഗ്ലാദേശ് മത്സരഫലത്തെ ആശ്രയിച്ചായിരുന്നു.ചെംസ്‌ഫോര്‍ഡില്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ 3-0ന് അയര്‍ലന്‍ഡ് ജയിച്ചിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ വഴി അടയുമായിരുന്നു. എന്നാല്‍ ആദ്യഏകദിനം തന്നെ ഫലമില്ലാതെ പാതി വഴിയില്‍ ഉപേക്ഷിച്ചതോടെ ദക്ഷിണാഫ്രിക്കയ്ക്ക് നറുക്ക് വീണു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെതന്നെ ലോകകപ്പ് യോഗ്യത നേടിയ ബംഗ്ലാദേശ് 50 ഓവറില്‍ 247 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും 17-ാം ഓവറില്‍ അയര്‍ലന്‍ഡ് 65-3 എന്ന നിലയില്‍ എത്തിയപ്പോള്‍ കളി നിര്‍ത്തിവച്ചു.
ആതിഥേയരായ ഇന്ത്യ, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നിവരാണ് ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍.

Hot Topics

Related Articles