ഓണ്‍ലൈനിലൂടെ കേരള ലോട്ടറി വില്‍പ്പന വ്യാപകമാകുന്നു; വില്‍പ്പന വാട്‌സ് ആപ് ,ടെലഗ്രാം ഗ്രൂപ്പുകളിലൂടെ; നടപടി സ്വീകരിക്കുമെന്ന് ലോട്ടറി വകുപ്പ്

തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെയുള്ള കേരള ലോട്ടറി വില്‍പ്പന വ്യാപകമാകുന്നു. വാട്‌സ് ആപ്, ടെലഗ്രാം ഗ്രൂപ്പുകളിലൂടെയാണ് ഏജന്റുമാരുടെ ഒത്താശയോടെ ലോട്ടറി കച്ചവടം നടക്കുന്നത്. ഇതിനെതിരെ കര്‍ശന നിയമ നടപടിക്കൊരുങ്ങുകയാണ് ലോട്ടറി വകുപ്പ്.

ഇത്തരം ഗ്രൂപ്പുകളിലെ അംഗങ്ങളെയും അഡ്മിന്‍മാരെയും കണ്ടത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ഓണ്‍ലൈന്‍ വഴിയുള്ള ലോട്ടറിക്കച്ചവടം നിലവില്‍ സംസ്ഥാനത്ത് അനുവദനീയമല്ല.

Hot Topics

Related Articles