ഊരാളുങ്കല്‍ സഹകരണ സൊസൈറ്റി ലോകത്തിന് മുന്നിലെ മികച്ച ജനപക്ഷ ബദലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂസ് ഡെസ്ക് : ശതാബ്ദി വർഷത്തിലേക്ക് കടന്ന ഊരാളുങ്കല്‍ സഹകരണ സൊസൈറ്റി ലോകത്തിന് മുന്നിലെ മികച്ച ജനപക്ഷ ബദലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഗുണമേന്മ, അഴിമതിമുക്തം, അച്ചടക്കം എന്നിവ മുഖമുദ്രയാക്കിയതാണ് ഊരാളുങ്കലിന്റെ വിജയത്തിന് നിദാനം. ഇതാകട്ടെ ലാഭം കൊയ്യുക ആകരുത് ലക്ഷ്യം, ഗുണമേന്മ ഉറപ്പുവരുത്തി അച്ചടക്കത്തോടെ ജോലി ചെയ്യലാണെന്ന് പറഞ്ഞ, ഊരാളുങ്കലിന്റെ പിറവിക്ക് പിന്നിലെ നവോത്ഥാന നായകനായ ഗുരു വാഗ്ഭടാനന്ദന്റെ വാക്കുകളെ പിൻപറ്റിയാണ്, ഒരു വർഷം നീളുന്ന യു.എല്‍.സി.സി.എസിന്റെ ശതാബ്ദി ആഘോഷം വടകര മടപ്പള്ളി ജി.വി. എച്ച്‌.എസ്സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

Advertisements

തക്കസമയത്ത് ആധുനികവല്‍ക്കരണവും വൈവിധ്യവല്‍ക്കരണവും നടത്തിയതാണ് അടുത്ത കാലത്ത് വലിയ വളർച്ച നേടാൻ ഊരാളുങ്കലിനെ സഹായിച്ചത്. ഐ.ടി, ടൂറിസം, പാർപ്പിട നിർമ്മാണം, കൃഷി, നിർമ്മാണ മേഖലയിലെ കണ്‍സല്‍ട്ടൻസി, സാമൂഹ്യസേവനം എന്ന് തുടങ്ങി കരകൗശല വസ്തു നിർമ്മാണം മുതല്‍ നിർമിതി ബുദ്ധി മേഖല വരെ സാന്നിധ്യമുള്ള ബ്രഹദ് പ്രസ്ഥാനമായി ഊരാളുങ്കല്‍ മാറികഴിഞ്ഞതായി മുഖ്യമന്ത്രി പ്രശംസിച്ചു. നവകേരള സൃഷ്ടിയില്‍ തൊഴില്‍, നൈപുണ്യ മേഖലകളില്‍ ഊരാളുങ്കലിന്റെ സംഭാവന നിസ്തുലമാണ്. ഇതാണ് ഊരാളുങ്കലിനെ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സഹകരണ സ്ഥാപനമായി മാറ്റിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.