തിരുവനന്തപുരം: പതിറ്റാണ്ട് കാലം ഇടത് സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരികെ വരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഏറ്റവും പ്രിയപ്പെട്ട നേതാവ് ആണ് ചെറിയാന്‍ ഫിലിപ്പ്. അദ്ദേഹം കോണ്ഗ്രസ്സിലേക്ക് മടങ്ങിവരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അതിനായുള്ള ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുമെന്നും കോണ്‍ഗ്രസിലെ എല്ലാവരും അദ്ദേഹത്തെ രണ്ടും കൈയും നീട്ടി സ്വീകരിക്കും- വിഡി സതീശന്‍ പറഞ്ഞു.
അതേസമയം ചെറിയാന്‍ ഫിലിപ്പിനെ മടക്കികൊണ്ടു വരുന്ന കാര്യത്തില്‍ ഈ ആഴ്ച തന്നെ തീരുമാനമുണ്ടാവും എന്നാണ് സൂചന. നാളെയും മറ്റന്നാളുമായി ഇക്കാര്യത്തില്‍ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടക്കും. കോണ്‍ഗ്രസിലേക്ക് ഇനിയും ഒരുപാട് പേര്‍ വരുമെന്നും സതീശന്‍ പറഞ്ഞു. കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു.
ഇനി കടുക്കനിട്ടവരുടെ വരവാണ്. ആയിരക്കണക്കിന് പേര് ഇനിയുള്ള ദിവസങ്ങളില്‍ കോണ്‍ഗ്രസിലേക്ക് വരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരായ കെ.മുരളീധരന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. മുരളീധരന്‍ മാപ്പ് പറഞ്ഞതോടെ ആ വിഷയം അവിടെ അവസാനിച്ചു. തെറ്റാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണല്ലോ മാപ്പ് പറഞ്ഞത്, അതിനി നീട്ടി കൊണ്ടുപോകുന്നതില്‍ കാര്യമില്ല – സതീശന്‍ വ്യക്തമാക്കി.