സെലിബ്രിറ്റിയുടെ അവസ്ഥ ഇതെങ്കിൽ നഗരത്തിൽ ആരാണ് സുരക്ഷിതർ; സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷം

മുംബൈ: മുംബൈയിലെ വീട്ടില്‍ വച്ച്‌ മോഷണശ്രമത്തിനിടെ പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാൻ വിഷയം ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷ പാർട്ടികള്‍. മുംബൈ നഗരത്തിലെ ക്രമസമാധാനത്തെ ചോദ്യം ചെയ്താണ് മിക്കവരും പ്രതികരണങ്ങള്‍ നടത്തുന്നത്.

Advertisements

മുംബൈയില്‍ സെലിബ്രിറ്റികള്‍ വരെ സുരക്ഷിതരല്ലെങ്കില്‍ പിന്നെ ആരാണ് സുരക്ഷിതരെന്ന് ശിവസേനയുടെ (യുബിടി) രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി ചോദിച്ചു. എക്സിലൂടെയാണ് പ്രിയങ്കയുടെ പ്രതികരണം. മുതിർന്ന രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ ആക്രമണവും നടൻ സല്‍മാൻ ഖാൻ്റെ വീടിന് പുറത്ത് നടന്ന വെടിവെപ്പും ഉള്‍പ്പെടെ പ്രിയങ്ക ഉന്നയിച്ചു.

Hot Topics

Related Articles