അഞ്ചടിച്ച് ഓറഞ്ച് പട: പോളണ്ടിനെ തകർത്തത് രണ്ടാം പകുതിയിലെ വൻ ആക്രമണത്തിൽ 

മ്യൂണിക്: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ നെതർലൻഡ്സിന് വിജയത്തുടക്കം. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് പോളണ്ടിനെതിരെ ഓറഞ്ച് പടയുടെ വിജയം. ആദ്യ പകുതിയിൽ ഇരുടീമുകളും ഒരു ​ഗോൾ വീതം നേടി സമനില പാലിച്ചു. 83-ാം മിനിറ്റിൽ വൗട്ട് വേഹോര്‍സ്‌ട് നേടിയ ​ഗോളിലാണ് നെതർലൻഡ്സ് വിജയം കുറിച്ചത്.

Advertisements

ആദ്യ പകുതിയിൽ പന്തടക്കത്തിലും ​ഷോട്ടുകളുടെ എണ്ണത്തിലും നെതർലൻഡ്സ് സംഘം ഏറെ മുന്നിലായിരുന്നു. എന്നാൽ ഓറഞ്ച് പടയെ ഞെട്ടിച്ച് 16-ാം മിനിറ്റിൽ പോളണ്ട് മുന്നിലെത്തി. പിയോട്ടർ സീലിൻസ്‌കിയെടുത്ത ഒരു ഇൻസിം​ഗ് കോർണർ ആദം ബുക്സ തകർപ്പൻ ഹെഡറിലൂടെ വലയിലെത്തിച്ചു. പിന്നാലെ തിരിച്ചടിക്കാനുള്ള ശ്രമം നെതർലൻഡ്സ് ആരംഭിച്ചു. ഒടുവിൽ 29-ാം മിനിറ്റിൽ ഡച്ച് പടയുടെ സമനില ​ഗോൾ പിറന്നു. മൂന്ന് പോളിഷ് പ്രതിരോധ താരങ്ങളെ മറികടന്ന് കോഡി ഗാക്‌പോയാണ് പന്ത് വലയിലെത്തിച്ചത്.രണ്ടാം പകുതിയിലും ഡച്ച് സംഘത്തിനായിരുന്നു ആധിപത്യം. പക്ഷേ ഗോൾ വലചലിപ്പിക്കാൻ കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ 81-ാം മിനിറ്റിൽ പകരക്കാരനായെത്തിയ വൗട്ട് വേഹോര്‍സ്‌ട് രണ്ട് മിനിറ്റിനുള്ള പന്ത് വലയിലാക്കി. അവശേഷിച്ച മത്സരത്തിൽ തിരിച്ചുവരവിന് പോളണ്ട് ശ്രമിച്ചെങ്കിലും വലചലിപ്പിക്കാൻ കഴിഞ്ഞില്ല. പിന്നാലെ ലോങ് വിസിൽ മുഴങ്ങിയപ്പോൾ നെതർലൻഡ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പോണ്ടിനെ വീഴ്ത്തി.

Hot Topics

Related Articles