വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ.ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തു. ജയിംസ് ഏലിയാ, ശിവജി ഗുരുവായൂർ, ബൈജു എഴുപുന്ന, നിയാസ് ബക്കർ, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ്, എന്നീ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ പുതുമുഖങ്ങളോടൊപ്പം പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബർ രണ്ടിന് റിലീസ് ചെയ്യും. റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ, ടീസർ എന്നിവ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൻ്റെ ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങിയവ സുൽഫി ഭൂട്ടോയാണ് നിർവഹിച്ചത്. ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രേഖരൻ, സുഹൈൽ സുൽത്താൻ എന്നിവർ ആണ് ഗാനങ്ങൾക്ക് രചന നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് യുനസീയോ ആണ് നിർവഹിക്കുന്നത്. നടൻ സിദ്ധിയി ഡോ.ജാസ്സി ഗിഫ്റ്റ്, അൻവർ സാദത്ത്, എന്നിവരോടൊപ്പം മനോഹരമായ ഒരു ഗാനം ചിത്രത്തിൽ ആലപിച്ചിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കലാസംവിധാനം: സന്തോഷ് കൊയിലൂർ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത് – രസന്ത്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, സംഘട്ടനം : റോബിൻജാ, ശബ്ദമിശ്രണം: ജെസ്വിൻ ഫെലിക്സ്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ്, പ്രൊഡക്ഷൻ ഡിസൈനർ: ഷംസി ഷെമീർ, സ്റ്റിൽസ്: നജീബ് – നിഷാബ് – ജോബിൻ, ഡിസൈൻസ്: രാഹുൽ രാജ്, പി ആർ ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ത്രത്തിലെ ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. പ്രശസ്ത പിന്നണി ഗായകൻ അൻവർ സാദത്ത് ആലപിച്ച ‘വെണ്ണില കൂട്ടിൽ’ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോയാണ് റിലീസ് ചെയ്തത്.