ചിരിപ്പിച്ച് ചിരിപ്പിച്ച് കുടുംബ പ്രേക്ഷകരിലേക്ക്; മികച്ച പ്രതികരണം നേടി വിനീതിന്റെ ‘ഒരു ജാതി ജാതകം’

കൊച്ചി: വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹിറ്റ് മേക്കർ എം മോഹനൻ സംവിധാനം ചെയ്ത ഒരു ജാതി ജാതകം മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നു. തികഞ്ഞ ഒരു കുടുംബചിത്രം ഹ്യൂമറിലൂടെ സഞ്ചരിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.   

Advertisements

ബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ,ഇഷാ തൽവാർ വിധു പ്രതാപ്,സയനോര ഫിലിപ്പ്,കയാദു ലോഹർ,രഞ്ജി കങ്കോൽ,അമൽ താഹ,ഇന്ദു തമ്പി,രഞ്ജിത മധു,ചിപ്പി ദേവസ്യ,വർഷ രമേശ്,പൂജ മോഹൻരാജ്,ഹരിത പറക്കോട്,ഷോൺ റോമി,ശരത്ത് ശഭ, നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്,അനുശ്രീ അജിതൻ, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരുപാട് ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രൊഡക്ഷൻ കമ്പനി വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥ സംഭാഷണം എഴുതുന്നു. 

ജയേഷിന്റെ ജീവിതത്തിൽ ഒരു കല്യാണം കഴിക്കാൻ നടത്തുന്ന മനോഹരമായ പ്രയത്നങ്ങളും അതേ തുടർന്നുണ്ടാകുന്ന രസകരമായ നിമിഷങ്ങളും ഈ സിനിമയിലൂടെ പ്രേക്ഷകരിൽ എത്തിക്കാൻ എം മോഹനൻ എന്ന സംവിധായകന് കഴിഞ്ഞു. 

വിനീത് ശ്രീനിവാസൻ  അഴിഞ്ഞാട്ടമാണ് ഈ സിനിമ. ബാബു ആന്റണി ആക്ഷനിൽ നിന്നും മാറി ഹ്യൂമർ ചെയ്യുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കഥ പറയുമ്പോൾ, അരവിന്ദന്റെ അതിഥികൾ പോലുള്ള സൂപ്പർ ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച എം മോഹനന്റെ ഏറ്റവും പുതിയ ചിത്രമായ ഒരു ജാതി ജാതകം, പ്രേക്ഷകർ ഇരുകൈയും നീട്ടി ഏറ്റെടുത്ത് കഴിഞ്ഞു. നിഖില വിമലിന്റെ വ്യത്യസ്തമായ പ്രകടനവും എടുത്തു പറയേണ്ടതാണ്.

ഈ വിജയ ചിത്രത്തിന്റെ അണിയറയിൽ ഇവരൊക്കെയാണ്, എഡിറ്റർ-രഞ്ജൻ എബ്രഹാം,ഗാനരചന- മനു മഞ്ജിത്ത്, സംഗീതം-ഗുണ ബാലസുബ്രമണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൈനുദ്ദീൻ, കല-ജോസഫ് നെല്ലിക്കൽ, മേക്കപ്പ്- ഷാജിപുൽപള്ളി, വസ്ത്രാലങ്കാരം-റാഫി കണ്ണാടിപ്പറമ്പ്. കോ റൈറ്റർ- സരേഷ് മലയൻകണ്ടി, പ്രൊഡക്ഷൻ കൺട്രോളർ-ഷമീജ് കൊയിലാണ്ടി.

ക്രിയേറ്റീവ് ഡയറക്ടർ-മനു സെബാസ്റ്റ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ എബ്രാഹം, ഫിനാൻസ് കൺട്രോളർ-ഉദയൻ കപ്രശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ- പ്രശാന്ത് പാട്യം, അസോസിയേറ്റ് ഡയറക്ടർ-ജയപ്രകാശ് തവനൂർ,ഷമീം അഹമ്മദ്, അസിസ്റ്റന്റ് ഡയറക്ടർ-റോഷൻ പാറക്കാട്,നിർമ്മൽ വർഗ്ഗീസ്,സമർ സിറാജുദിൻ, കളറിസ്റ്റ്-ലിജു പ്രഭാകർ,സൗണ്ട് ഡിസൈൻ-സച്ചിൻ സുധാകരൻ

സൗണ്ട് മിക്സിംഗ്-വിപിൻ നായർ,വിഎഫ്എക്സ്-സർജാസ് മുഹമ്മദ്, കൊറിയോഗ്രാഫർ-അർച്ചന മാസ്റ്റർ,ആക്ഷൻ-പിസി സ്റ്റണ്ട്സ്,സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി, പരസ്യക്കല-യെല്ലോ ടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ-അരുൺ പുഷ്കരൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്-നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്, മാർക്കറ്റിംഗ്, വിതരണം-വർണ്ണച്ചിത്ര,പി ആർ ഒ-എ എസ് ദിനേശ്,മഞ്ജു ഗോപിനാഥ്. അഡ്വെർടൈസ്‌മെന്റ് – ബ്രിങ് ഫോർത്ത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.