മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുകളില്‍ ഒന്നുമായി തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു എമ്പുരാന്‍. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ സീക്വല്‍ എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. ഒപ്പം ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസില്‍ കഥ പറയുന്ന ചിത്രം എന്നതും. അഡ്വാന്‍സ് ബുക്കിംഗിലൂടെത്തന്നെ ബോക്സ് ഓഫീസില്‍ വന്‍ ഇനിഷ്യല്‍ നേടി തുടക്കമിട്ട ചിത്രം നിലവില്‍ മലയാളത്തിലെ ഏറ്റവും കളക്റ്റ് ചെയ്ത ചിത്രമാണ്. 260 കോടിക്ക് മുകളിലാണ് എമ്പുരാന്‍റെ ആഗോള ഗ്രോസ്. ഒപ്പം ആകെ 325 കോടിയുടെ ബിസിനസും ചിത്രം നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഒരു പ്രധാന അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ജിയോ ഹോട്ട്സ്റ്റാര്‍.
മാര്‍ച്ച് 27 നായിരുന്നു എമ്പുരാന്‍റെ തിയറ്റര്‍ റിലീസ്. ഒരു മാസം പൂര്‍ത്തിയാകും മുന്‍പ് ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഏപ്രില്‍ 24 നാണ് ചിത്രം ഹോട്ട്സ്റ്റാറില്‍ എത്തിയത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും എമ്പുരാന്‍ ഒടിടിയില്‍ കാണാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഹിന്ദിയില്‍ ചിത്രം എത്തിയിരുന്നില്ല. എന്നാല്‍ ആ കുറവ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ചിത്രം ഇപ്പോള്‍ മുതല്‍ ഹിന്ദിയിലും കാണാന്‍ കഴിയുമെന്ന് ജിയോ ഹോട്ട്സ്റ്റാര്‍ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ലഭിച്ച മലയാള ചിത്രം എന്നത് കൂടാതെ ബോക്സ് ഓഫീസില്‍ മറ്റ് അനവധി റെക്കോര്‍ഡുകളും എമ്പുരാന്‍ സ്വന്തം പേരില്‍ ആക്കിയിരുന്നു. എന്നാല്‍ ചിത്രം റിലീസ് മുന്‍പ് പ്രതീക്ഷിച്ച തരത്തിലുള്ള പ്രേക്ഷക സ്വീകാര്യത നേടിയില്ല. ഉള്ളടക്കത്തെച്ചൊല്ലിയുള്ള വിവാദം ചിത്രത്തെ ആഴ്ചകളോളം വാര്‍ത്താപ്രാധാന്യത്തില്‍ നിര്‍ത്തിയിരുന്നു. ഒടിടിയില്‍ എത്തിയപ്പോഴും ചിത്രത്തിന് ആവേശപൂര്‍ണ്ണമായ പ്രതികരണമൊന്നും ലഭിച്ചില്ല.
ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.