മുംബൈ: കഴിഞ്ഞ വര്‍ഷത്തെ ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്ന സല്മാന് ഖാന് കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ടൈഗര്‍ 3. മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത സ്പൈ ത്രില്ലറില്‍ ഇമ്രാന് ഹാഷ്മി പ്രധാന വില്ലനായി എത്തിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രം ഒടിടി റിലീസ് ആയിരിക്കുന്നു. ജനുവരി 7 മുതല്‍ ചിത്രം സ്ട്രീമിംഗ് തുടങ്ങിയിരിക്കുകയാണ്.
ആമസോണ്‍ പ്രൈമിലാണ് ചിത്രം എത്തിയിരിക്കുന്നത്. റെന്റല്‍ അടിസ്ഥാനത്തില്‍ അല്ലാതെ തന്നെ ചിത്രം നേരിട്ട് കാണാം. ടൈഗര്‍ 3 ആമസോണ്‍ പ്രൈം വീഡിയോയില്‍ ഡിസംബര്‍ 31ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ റിലീസ് ചെയ്തിരുന്നില്ല. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 മികച്ച ഒന്നാണെന്ന് തുടക്കത്തിലേ അഭിപ്രായം ലഭിച്ചത് ബോക്സ് ഓഫീസിലെ കുതിപ്പിന് സഹായകരമായി. ഇതുവരെ ഇന്ത്യയില്‍ മാത്രം 354.05 കോടി രൂപ നേടാനും ടൈഗര്‍ 3ക്ക് സാധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു റിലീസ് സമയത്ത് ലഭിച്ചത്. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കിയിരുന്നു. ചിത്രത്തിലെ സ്പോയിലറുകള് ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്മാൻ ഖാൻസാമൂഹ്യ മാധ്യമത്തിലൂടെ ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഹൃത്വിക് റോഷനും ടൈഗര്‍ അതിഥി വേഷത്തിലുണ്ട്.
അവിനാഷ് റാത്തോഡ് എന്ന ടൈഗറായാണ് സല്മാന് ഖാന് ചിത്രത്തില്‍ എത്തുന്നത്. കത്രീന കൈഫ് സോയ എന്ന പാക് ഏജന്റായി എത്തുന്നു. പാകിസ്ഥാനിലെ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ഒരു ശ്രമം തടയാന്‍ ടൈഗറും സോയയും നടത്തുന്ന ദൗത്യമാണ് ടൈഗര്‍ 3യുടെ കഥ. വില്ലനായി എത്തിയ ഇമ്രാന് ഹഷ്മിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ സമയം ചിത്രത്തില്‍ രേവതി, സിമ്രാന് എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.