തൃശ്ശൂർ :ഓട്ടന്‍തുളളല്‍ കലാകാരി കലാമണ്ഡലം ദേവകി അന്തരിച്ചു.75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
Advertisements
എരുമപ്പെട്ടി നെല്ലുവായ് സ്വദേശിനിയാണ്.
ഓട്ടന്‍തുള്ളലിലെ ആദ്യ വനിതയാണ് കലാമണ്ഡലം ദേവകി. തുള്ളലിനൊപ്പം ക്ലാസിക്കല്‍ നൃത്തവും കഥകളിലും അവതരിപ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃശൂര്‍ ജില്ലയിലെ നെല്ലുവായി എന്ന ഗ്രാമത്തിലാണ് ദേവകി ജനിച്ചത്. അമ്മാവന് കലാമണ്ഡലം ഗോപാലന് നായര്‍ കഥകളി നടനും അദ്ധ്യാപകനുമായിരുന്നു. പിതാവ് കടമ്ബൂര്‍ ദാമോദരന്‍ നായര്‍ കോട്ടക്കലിലെ ഒരു നടനും ഭാഗവതരുമായിരുന്നു.
കേരള സംഗീത നാടക അക്കാദമി പുരസ്കാരവും ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.