ദുബായ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വന്‍ വിജയമായതിന് പിന്നാലെ അടുത്ത വര്‍ഷം പുതിയ ടി10 ഫ്രാഞ്ചൈസി ലീഗ് ആരംഭിക്കാന്‍ ബി സി സി ഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തന്നെ ലീഗ് ആരംഭിക്കാനുള്ള തയാറെടുപ്പുകളാണ് നടക്കുന്നതെന്നാണ് വിവരം.
ഐപിഎല്‍ മാതൃകയില്‍ 10 ഓവര്‍ വീതമുളള മത്സരങ്ങളാണ് നടക്കുക.എന്നാല്‍ ഐപിഎല്‍ ടീമുകളും ബിസിസിഐയും തമ്മിലുള്ള കരാര്‍ അനുസരിച്ച് ഐപിഎല്‍ പോലെയുള്ള ലീഗുകള്‍ ആരംഭിക്കാന്‍ മുഴുവന്‍ ടീമുകളുടെയും അനുമതി വേണം. എന്നാല്‍ പുതിയ പരീക്ഷണത്തിന് ഫ്രാഞ്ചൈസികളില്‍ നിന്ന് അനുകൂല പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകത്ത് ടി10 ക്രിക്കറ്റിന്റെ ജനപ്രീതി പരിഗണിച്ചാണ് ലീഗ് ആരംഭിക്കാന്‍ ബിസിസിഐ തയാറെടുക്കുന്നത്. നിലവില്‍ അബുദാബി ടി10 ലീഗുള്‍പ്പെടെ വിവിധ ടി10 ലീഗുകളില്‍ വിവിധ രാജ്യങ്ങളിലെ പ്രമുഖ കളിക്കാര്‍ കളിക്കുന്നുണ്ട്.