കൊച്ചി : സിനിമകള്‍ റിലീസ് ആയി ആഴ്ചകള്‍ക്ക് ഉള്ളില്‍ തന്നെ ഒടിടിയില്‍ വരുന്നത് കൊണ്ടാണ് തിയേറ്ററില്‍ സിനിമ കാണാൻ ആളുകള്‍ വരാത്തതെന്ന് നടൻ ഷൈൻ ടോം ചാക്കോ. റിലീസിന് ശേഷം ആറ് മാസം എങ്കിലും കഴിഞ്ഞതിന് ശേഷമെ ഒടിടി റിലീസ് വരാവൂ എന്നും ഷൈൻ പറഞ്ഞു.
സിനിമകള്‍ ഒടിടിയില്‍ ആറ് മാസമെങ്കിലും കഴിഞ്ഞേ വരാവൂ. നമ്മുടെ ദൂരദര്ശൻ ചാനല്‍ സര്‍ക്കാരിന്റെ അല്ലേ. അതില്‍ സിനിമകള്‍ എത്രനാള്‍ കഴിഞ്ഞാണ് വന്നു കൊണ്ടിരുന്നത്. അതുപോലെ കഴിവതും ചിത്രങ്ങള്‍ തീയേറ്ററുകളില്‍ ഓടണം. എന്നാലെ ആളുകള്‍ വരൂ. ഇപ്പോള്‍ സിനിമകള്‍ മൂന്ന് ആഴ്ചകള്‍ കഴിഞ്ഞാല്‍ ഒടിടിയില്‍ വരും. അപ്പോള്‍ ആളുകള്‍ എന്ത് വിചാരിക്കും? തിയേറ്ററില്‍ പോകേണ്ട കാര്യം ഉണ്ടോ എന്നും പടം വിജയിച്ചാലും മൂന്ന് നാല് ആഴ്ച്ച കഴിഞ്ഞ് ആളുകള്‍ കാണും എന്നും ഷൈൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്രയും വലിയ കൂടാരങ്ങളും തീയേറ്ററുകളും ഉണ്ടാക്കിയിട്ട് നമ്മള് ഇരിക്കുന്ന കൊമ്ബ് വെട്ടുന്നു. അതാണ് ഇപ്പോള്‍ നടക്കുന്നത്.ഇതിനെപ്പറ്റി ചിന്തിക്കാതെ മറ്റുള്ളവര്‍ വലിക്കുന്നു, കുടിക്കുന്നു എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല’എന്നും ഷൈൻ ടോം പറഞ്ഞു.