പി. ഭാസ്കരൻ ഫൗണ്ടേഷന്റെ പി. ഭാസ്കരൻ പുരസ്കാരം തിരക്കഥാകൃത്ത് ജോൺപോളിന് മരണാനന്തര ബഹുമതിയായി സമ്മാനിക്കും. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും കുട്ടി കൊടുങ്ങല്ലൂർ രൂപകല്പനചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
മാർച്ച് അഞ്ചിന് വൈകീട്ട് ആറിന് ആണ് കൊടുങ്ങല്ലൂർ പോലീസ് മൈതാനിയിൽ നടക്കുന്ന ഭാസ്കരസന്ധ്യയിൽ പുരസ്കാരം സമ്മാനിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്രീകുമാരൻ തമ്പിയിൽ നിന്ന് ജോൺപോളിന്റെ ഭാര്യ അയിഷ എലിസബത്ത് ജോൺ പുരസ്കാരം ഏറ്റുവാങ്ങും. ഭാസ്കരസന്ധ്യ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ, സെക്രട്ടറി സി.എസ്. തിലകൻ, ബക്കർ മേത്തല എന്നിവർ പങ്കെടുത്തു.