യു.ഡി.എഫിലെ ഐക്യമാണ്
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആധികാരിക വിജയം നേടാൻ സഹായിച്ചതെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. കോട്ടയത്ത് കേരളാ കോൺഗ്രസ് ഉന്നതാധികാരസമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രാൻസിസ് ജോർജിൻ്റെ കോട്ടയത്തെ അഭിമാനകരമായ വിജയം പാർട്ടിക്ക് കരുത്ത് പകരുന്നതാണ്. ഓട്ടോറിക്ഷാ കേരളാ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായി യോഗം അംഗീകരിച്ചു. ഇത് അനുവദിച്ച് കിട്ടുന്നതിന് ഇലക്ഷൻ കമ്മീഷനെ സമീപിക്കുന്നതിന് ചെയർമാൻ പി.ജെ ജോസഫിനെ യോഗം അധികാരപ്പെടുത്തി. പാർട്ടിയുടെയും പോഷക സംഘടനകളുടെയും പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനുള്ള കർമ്മ പരിപാടികൾക്ക് യോഗം രൂപം നൽകി.
ഫ്രാൻസിന് ജോർജിനെ ചെയർമാൻ പി.ജെ. ജോസഫ് ഷാൾ അണിയിച്ച് സ്വീകരിച്ചു.
കോട്ടയം പാർലമെൻ്റ് നിയോജക മണ്ഡലത്തിലെ വോട്ടർമാർ തന്നിൽ അർപ്പിച്ച വിശ്വാസം കാത്ത് സംരക്ഷിക്കുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
പി.സി.തോമസ്, ജോയി ഏബ്രഹാം ടി.യു.കുരുവിള, തോമസ് ഉണ്ണിയാടൻ, വക്കച്ചൻമറ്റത്തിൽ, ജോസഫ് എം.പുതുശ്ശേരി, എം.പി.പോളി, കൊട്ടാരക്കര പൊന്നച്ചൻ, ഡി.കെ. ജോൺ, ജോൺ. കെ. മാത്യൂസ്, മാത്യു ജോർജ് രാജൻ കണ്ണാട്ട്, ഗ്രേസമ്മ മാത്യു, ഏബ്രഹാം കലമണ്ണിൽ, സി.മോഹനൻ പിള്ള, അപു ജോൺ ജോസഫ്, ജോർജ് കുന്നപ്പുഴ, തോമസ് കണ്ണന്തറ, എം.ജെ.ജേക്കബ്, ഷിബു തെക്കും പുറം, വർഗീസ് മാമ്മൻ, ജേക്കബ് ഏബ്രഹാം, റോജസ് സെബാസ്റ്റ്യൻ, ജോസഫ് കളപ്പുര, പി.എം.ജോർജ്, മാത്യു വർഗീസ്, ജോബി ജോൺ, ജോണിചെക്കിട്ട, ഷീലാ സ്റ്റീഫൻ, റോയി ഉമ്മൻ, ചെറിയാൻ ചാക്കോ, അജിത് മുതരമല, രാകേഷ് ഇടപ്പുര, മാഞ്ഞൂർ മോഹൻ കുമാർ. ജോണി അരീക്കാട്ടിൽ ജയ്സൺ ജോസഫ്, എം.പി.ജോസഫ്, പ്രിൻസ് ലൂക്കോസ്, വി.ജെ.ലാലി, സേവികുരിശു വീട്ടിൽ, കെ.സി.വിൻസൻ്റ്, ജോസഫ് ജോൺ, ജോസി ജേക്കബ്, തോമസ് പെരുമന, ആൻ്റണി ആലഞ്ചേരി, പോൾസൺ ജോസഫ്, റോയി ഊരാംവേലിൽ, പായിപ്ര കൃഷ്ണൻ, ബേബി മുണ്ടാടൻ, എ.റ്റി. പൗലോസ്, വർഗീസ് ജോൺ, കെ.എ.ആൻ്റണി, ഷൈസൺ മാങ്ങുഴ, തോമസ് കുന്നപ്പള്ളി, മറിയാമ്മ റ്റീച്ചർ, തോമസ് കുറ്റിശ്ശേരി, ജോർജ് സി വർഗീസ്, സ്റ്റീഫൻ പാറാവേലിൽ, ടി.സി. മാത്യു, ജോർജ് പുളിങ്കാട്, തോമസ് ഉഴുന്നാലിൽ, കുളക്കട രാജു,സാബു പ്ലാത്തോട്ടം, ജോസ് കോയിപ്പള്ളി, ബിജു ലങ്കാഗിരി, സി.ഡി. വൽസപ്പൻ, തോമസ് മാത്യു, ബിനു ചെങ്ങളം, എം.പി. ജോസഫ്, ബേബി തൃപ്പലഞ്ഞി, എബിപൊന്നാറ്റ്, ജോൺ ജോസഫ്, കോടിയാട്ട് ബാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.