മലപ്പുറം: മുക്കം ഉമര്‍ ഫൈസിക്കെതിരെ നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ്. ഉമര്‍ ഫൈസിക്കെതിരെ നടപടി വേണ്ടേ എന്ന ചോദ്യത്തിന് സമസ്ത ജനവികാരം കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതി ഉണ്ടാവരുത്. ഉമര്‍ ഫൈസിയുടെ സ്പര്‍ധ വളര്‍ത്തുന്ന മോശം പരാമര്‍ശം സമസ്ത ഗൗരവത്തില്‍ തന്നെ എടുക്കുമെന്നാണ് കരുതുന്നതെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പ്രതികരിച്ചു.
അതേ സമയം, പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്തയില്‍ ഭിന്നത രൂക്ഷമാകുകയാണ്. ഉമര്‍ ഫൈസി മുക്കത്തിനെതിരെ പരസ്യ നീക്കങ്ങളുമായി മറുവിഭാഗം ഇറങ്ങി. സമസ്ത കോ- ഓഡിനേഷൻ കമ്മിറ്റി നാളെ എടവണ്ണപ്പാറയില്‍ പൊതുയോഗം വിളിച്ച് മറുപടി നല്‍കും. ഉമര്‍ ഫൈസി മുക്കത്തെ സമസ്തയില്‍ നിന്ന് പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം.
സമസ്ത സെക്രട്ടി ഉമര്‍ ഫൈസി മുക്കത്തിന്റെ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെയുള്ള ഈ പരാമര്‍ശമാണ് മറുവിഭാഗത്തെ ഏറ ചൊടിപ്പിച്ചിരിക്കുന്നത്.ഇനി പരസ്യമായി പ്രതികരിക്കാൻ തന്നെയാണ് ഇവരുടെ നീക്കം. അച്ചടക്ക നടപടിയടുക്കുന്നതുവരെ ശക്തമായി പ്രതികരിക്കാൻ തന്നെയാണ് ഉമര്‍ ഫൈസി മുക്കത്തിന്റെ എതിര് ചേരിയുടെ തീരുമാനം.