കണ്ണൂർ: പെരിയാ കേസ് പ്രതികളെ സന്ദർശിച്ച് പി. പി ദിവ്യയും പി. കെ ശ്രീമതിയും. കണ്ണൂർ സെൻട്രല്‍ ജയിലിലായിരുന്നു കൂടിക്കാഴ്ച. പെരിയാ കേസില്‍ മുൻ എംഎല്‍എ കെ വി കുഞ്ഞിരാമൻ അടക്കം നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഇന്ന് മരവിപ്പിച്ചിരുന്നു. കോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് പ്രമുഖ വനിതാ നേതാക്കളുടെ സന്ദർശനം.
സന്ദർശന രംഗം ചിത്രീകരിച്ച മാദ്ധ്യമ പ്രവർത്തകരെ ഇറക്കിവിടാനുള്ള ശ്രമവും ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായി. സിബിഐ കോടതി ശിക്ഷ വിധിച്ചതിന് പിറ്റേന്നുതന്നെ പ്രതികളെ എറണാകുളം ജില്ലാ ജയിലില്‍ നിന്ന് കണ്ണൂർ ജയിലിലേക്ക് മാറ്റിയത് വിമർശനത്തിന് ഇടക്കായിരുന്നു. സുഖസൗകര്യങ്ങള്‍ ഉറപ്പ് വരുത്താനാണ് ജയില്‍ മാറ്റമെന്ന ആരോപണവും ഉയർന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് മാദ്ധ്യമങ്ങളോടുള്ള ജയില്‍ അധികൃതരുടെ ഇടപെടല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻ എംഎല്‍എ കെ.വി കുഞ്ഞിരാമൻ, മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി ഭാസ്കരൻ വെളുത്തോളി എന്നിവരെ കൊച്ചിയിലെ സിബിഐ കോടതി അഞ്ച് വർഷത്തേക്കാണ് ശിക്ഷിച്ചത്. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതോടെ അടുത്ത ദിവസം തന്നെ പ്രതികള്‍ ജയില്‍ നിന്ന് പുറത്തിറങ്ങും.