തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ പി എം- ഉഷ പദ്ധതിയിലൂടെ അടിമുടി മാറ്റത്തിനൊരുങ്ങി കാര്യവട്ടം ക്യാമ്പസ്. 100 കോടി രൂപയാണ് ക്യാമ്പസിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സഹായം ലഭിച്ചതോടെ കാര്യവട്ടത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വൻതോതില്‍ മെച്ചപ്പെടുമെന്ന് വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മേല്‍ പറഞ്ഞു.
ക്ലാസ് മുറികള്‍, ഹോസ്റ്റലുകള്‍ എന്നിവ നിർമിക്കുമെന്നും കൂടുതല്‍ നാലുവർഷ പ്രോഗ്രാമുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിസ്ഥാന സൗകര്യ വികസനത്തിനാണ് കൂടുതല്‍ തുക ചെലവഴിക്കുക. ഇതോടെ കാര്യവട്ടം പൂർണ്ണമായും റസിഡൻഷ്യല്‍ ക്യാമ്പസാകും. 3,000 ത്തിലധികം വിദ്യാർത്ഥികളുള്ള കാര്യവട്ടത്ത് നിലവില്‍ 500 താഴെ പേർക്ക് മാത്രമാണ് ഹോസ്റ്റല്‍ സൗകര്യമുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഴുവൻ കുട്ടികളേയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ കൂടുതല്‍ ഹോസ്റ്റലുകള്‍ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി മാത്രം 75 കോടിയോളം രൂപ ചെലവഴിക്കും. ഇതിന് പുറമേ സെമിനാർ ഹാളുകള്‍, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകള്‍, പരീക്ഷാകേന്ദ്രങ്ങള്‍, ഫുഡ് കോർട്ടുകള്‍ ഡിജിറ്റല്‍ ലൈബ്രറികള്‍ എന്നിവയുടെ നിർമ്മാണവും പരിഗണനയിലാണ്.