മൊഴിയെടുത്ത ഉദ്യോഗസ്ഥനില്‍ വിശ്വാസമുണ്ട്; പത്ത് മണിക്കൂർ നീണ്ട പി വി അൻവറിന്റെ മൊഴിയെടുപ്പ് പൂർത്തിയായി

കോഴിക്കോട്: എഡിജിപി എംആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം. രാവിലെ 11.30ഓടെയാണ് മൊഴിയെടുപ്പ് ആരംഭിച്ചത്. രാത്രി ഒമ്പതരയോടെയാണ് മൊഴിയെടുപ്പ് പൂര്‍ത്തിയായത്. മൊഴിയെടുക്കല്‍ പത്തുമണിക്കൂറോളം നീണ്ടു.

Advertisements

തൃശ്ശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ആണ് മൊഴിയെടുത്തത്. കിട്ടിയ തെളിവുകള്‍ കൈമാറിയെന്നും മൊഴിയെടുത്ത ഉദ്യോഗസ്ഥനില്‍ വിശ്വാസമുണ്ടെന്നും പിവി അന്‍വര്‍ മൊഴിയെടുപ്പിനുശേഷം പ്രതികരിച്ചു. മൊഴിയെടുപ്പില്‍ തൃപ്തിയുണ്ട്. പൊലീസിനെതിരെ പരാതി പറയാനായി നല്‍കിയ വാട്സ് ആപ്പ് നമ്പറില്‍ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

350 വിവരങ്ങളാണ് ഇതിനോടകം വന്നത്.
പൊലീസിനെതിരായ പരാതികള്‍ പരിശോധിക്കാൻ വേറെ സംവിധാനവും പരിശോധിക്കുന്നുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു. പി. ശശിക്കെതിരായ ആരോപണങ്ങള്‍ കൂടി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചോ എന്ന ചോദ്യത്തിന് ശശിക്കെതിരെയുള്ളത് രാഷ്ട്രീയ ആരോപണമാണെന്നും പൊലീസ് നോക്കുന്നത് കുറ്റകൃത്യമാണെന്നുമായിരുന്നു മറുപടി.

Hot Topics

Related Articles