പാദുവാ സെൻ്റ് ആൻ്റണീസ് ദൈവാലയത്തിന്റെ കുദാശാകർമ്മം ഓഗസ്റ്റ് 1ന്

ശതാബ്ദി പിന്നിട്ട പാലാ രൂപതയിലെ പാദുവാ സെൻ്റ് ആൻ്റണീസ് ദൈവാലയം നവീകരിച്ച് പുനർനിർമ്മിച്ചു. പുതിയ ദൈവാലയത്തിൻ്റെ കുദാശാകർമ്മം 2024 ഓഗസ്റ്റ് 1-ാം തീയതി വൈകിട്ട് 3ന് അഭിവന്ദ്യ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവഹിക്കും. തുടർന്ന്, ഓഗസ്റ്റ് 2, 3, 4 തീയതികളിൽ ഇടവകമധ്യസ്ഥനായ വി. അന്തോനീസിൻ്റെ തിരുനാൾ ഭക്ത്യാദര പൂർവ്വം ആഘോഷിക്കുന്നതുമാണ്. ഓഗസ്റ്റ് 2-ാം തീയതി വൈകിട്ട് 5ന് തിരുനാൾ കൊടിയേറ്റും 3-ാം തീയതി വൈകിട്ട് 4.30ന് അഭിവന്ദ്യ ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിലും 4-ാം തീയതി വൈകിട്ട് 4ന് സീറോ മലബാർ സഭാ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും തിരുനാൾ കുർബാന അർപ്പിച്ചു സന്ദേശം നൽകുന്നതുമാണ്.

Advertisements

പാദുവാ ഇടവകയുടെ ഈ സ്വപ്‌നസാക്ഷാത്കാരത്തിന് ആത്മാർഥമായി സഹാ യിച്ചവരെയും സഹകരിച്ചവരെയും പ്രാർഥനവഴിയായി ഈ സംരംഭത്തിന് ആത്മീയ ശക്തി നൽകിയവരെയും ഏറെ ആദരവോടും നന്ദിയോടുംകൂടി അനുസ്‌മരിക്കുന്നു. 2024 ഓഗസ്റ്റ് 1-ാം തീയതി വ്യാഴാഴ്‌ച 2:45ന് ദൈവാലയ കൂദാശാകർമ്മത്തിന് എത്തിച്ചേരുന്ന അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് സ്വീകരണവും 3.00ന് ദൈവാലയ കൂദാശയും തുടർന്ന് സ്നേഹവിരുന്നും വൈകുന്നേരം 6.30ന് പാലാ കമ്മ്യൂണിക്കേഷൻസിൻ്റെ ഗാനമേളയും നടത്തപ്പെടുന്നു. വികാരി ഫാ. തോമസ് ഓലായത്തിൽ, തിരുനാൾ ജനറൽ കൺവീനർ ജോസഫ് ആൻ്റണി കൈമരപ്ലാക്കൽ, കൈക്കാരന്മാരായ അനീഷ് തോമസ് പള്ളിപ്പുറത്ത്, മാത്യു ജോസഫ് കരിപ്പാമറ്റം, ആന്റണി ചെറിയാൻ കണിപറമ്പിൽ, സാലസ് തോമസ് തൊണ്ടൻകുളം എന്നിവർ വാർത്ത സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.