ശ്രീനാഥ് ഭാസി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ. ആക്ഷേപഹാസ്യ വിഭാഗത്തിൽ, സകുടുംബം ആസ്വദിച്ചു കാണാവുന്ന ഒന്നായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്ക് ഉള്ള ശ്രീനാഥ് ഭാസിയുടെ യാത്രയുടെ തുടക്കം കൂടിയാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന ചിത്രം. ശ്രീനാഥ് ഭാസി ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. നർമ്മത്തിനും, പ്രണയത്തിനും ഗാനങ്ങൾക്കും എല്ലാം പ്രാധാന്യം നൽകികൊണ്ട് ഒരു സമ്പൂർണ വിനോദ സിനിമ എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന്. തിയറ്ററിൽ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക. ബിജിത്ത് ബാല സംവിധാനം ചെയ്ത ചിത്രം നവംബർ 24നാണ് റീലീസ് ചെയ്യുക.
ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ‘വെള്ളം’, ‘അപ്പൻ’ എന്നിവയാണ് ഇവർ നിർമ്മിച്ച മറ്റ് രണ്ട് ചിത്രങ്ങൾ. ഇവർ നിർമ്മിച്ച മുൻ സിനിമകളുടെ മികവ് തന്നെയാണ് പ്രേക്ഷകർക്ക് പടച്ചോനേ ഇങ്ങള് കാത്തോളീയിൽ ഉള്ള പ്രതീക്ഷ. ആൻ ശീതൾ, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രോോക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവൻ, മൃദുല, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിത്രത്തിന്റെ ട്രൈലെർ, ടീസർ, ലിറിക്കൽ വീഡിയോസ് എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ റിലീസ് ചെയ്തിരുന്നു, അവ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. വിഷ്ണു പ്രസാദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രചന – പ്രദീപ് കുമാർ കാവുംന്തറ, സംഗീതം- ഷാൻ റഹ്മാൻ, ഗാനരചന- നിധീഷ് നടേരി, ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, ആർട്ട് ഡയറക്ടർ- അർക്കൻ എസ് കർമ്മ, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം – സുജിത്ത് മട്ടന്നൂർ, പിആർഒ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ് – ഹുവൈസ് (മാക്സ്സോ).