തിയേറ്ററിൽ അപ്രതീക്ഷിത ഹിറ്റ്; ഇപ്പോൾ ഒടിടിയിലും ട്രെൻഡിങായി ‘പടക്കളം’; തമിഴ് പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം

സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം. ഒരു ഫാന്റസി കോമഡി ചിത്രമായി ഒരുങ്ങിയ പടക്കളത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം ഇന്ന് മുതൽ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ഒടിടിയിൽ നിന്നും ലഭിക്കുന്നത്.

Advertisements

ഗംഭീര രണ്ടാം പകുതിയാണ് സിനിമയുടേതെന്നും കോമഡികൾ എല്ലാം വർക്ക് ആയെന്നുമാണ് പ്രേക്ഷക അഭിപ്രായങ്ങൾ. പ്രകടനങ്ങളിൽ സന്ദീപും ഷറഫുദ്ധീനും മികച്ച് നിന്നെന്നും അഭിപ്രായങ്ങളുണ്ട്. തമിഴ് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്. എങ്ങനെയാണ് വീണ്ടും വീണ്ടും മലയാളം സിനിമ ഇത്തരം മികച്ച സിനിമകൾ ഉണ്ടാക്കുന്നത് എന്നാണ് ഒരു പ്രേക്ഷകർ ചോദിക്കുന്നത്. ഈ വർഷം കണ്ടതിൽ ഏറ്റവും മികച്ച സിനിമയാണ് പടക്കളമെന്നും ഈ ഴോണറിൽ ഇനിയും നിരവധി മലയാളം സിനിമകൾ വരട്ടെയെന്നും ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെയ് എട്ടിനാണ് പടക്കളം തിയേറ്ററുകളിലെത്തിയത്. പതിയെ ഓട്ടം തുടങ്ങിയ ചിത്രം പിന്നീട് തിയേറ്ററുകളിൽ മികച്ച പ്രതികരണവും കളക്ഷനും നേടുകയായിരുന്നു. സിനിമയുടെ ടീമിനെ തമിഴ് സൂപ്പര്‍ താരം രജനികാന്ത് നേരില്‍ കണ്ട് അഭിനന്ദിച്ചിരുന്നു. മറ്റ് നിരവധി സിനിമാപ്രവര്‍ത്തകരും ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു.

സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാന്‍ ഷൗക്കത്ത്, പൂജ മോഹന്‍രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് നിര്‍മാണം. നിതിന്‍ സി ബാബുവും മനു സ്വരാജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം രാജേഷ് മുരുകേശന്‍ (പ്രേമം ഫെയിം), ഛായാഗ്രഹണം അനു മൂത്തേടത്ത്, എഡിറ്റിംഗ് നിതിന്‍രാജ് ആരോള്‍.പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, കലാസംവിധാനം മഹേഷ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിതിന്‍ മൈക്കിള്‍.

Hot Topics

Related Articles