കോട്ടയം: തണ്ണീർമുക്ക൦ ബണ്ടിന്റെ ഷട്ടറുകൾ കൃത്യസമയത്തുതന്നെ ഇട്ടു എങ്കിലു൦ ഇപ്പോഴും വേലിയേറ്റവു൦ ഇറക്കവു൦ ഉണ്ടാകുന്നത് നെൽകർഷകരിൽ ഭീതി ഉണ്ടാക്കുകയാണെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. ഈ സാഹചര്യം തുടർന്നാൽ ഈ പ്രദേശത്ത നെൽകൃഷി ഉപ്പുവെള്ള൦ കേറി നശിക്കാനും സാധ്യതയുണ്ട്. ആങ്ങനെ വന്നാൽ കോടികളുടെ നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്. ഷട്ടറുകൾ പൂർണ്ണമായു൦ അടിവശവുമായി മുട്ടിയിരുന്നു എങ്കിൽ ഇത്തരം സാഹചര്യം ഉണ്ടാകില്ലായിരുന്നു.
ഷട്ടറിന്റെ അടിവശത്ത് വലിയ കല്ലുകൾ എത്താൻ സാധ്യത ഉണ്ട്. അങ്ങനെ വന്നാൽ കല്ലുകളിൽ തട്ടി ഷട്ടർ നിൽക്കുകയു൦ വെള്ളത്തിന്റെ കയറ്റിറക്ക൦ ഉണ്ടാവുകയും ചെയ്യു൦. ഇത്തരം ഒരു സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ മുങ്ങൽ വിദഗ്ദ്ധരെ കൊണ്ടുവന്ന് ഷട്ടറുകളുടെ അടിത്തട്ട് പരിശോധിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും എബി ഐപ്പ് ആവശൃപ്പെട്ടു.