പടിഞ്ഞാറെമുറി എസ് എൻ ഡി പി  ശാഖായോഗം ;അവധിക്കാല പഠന ക്ലാസ്സ് സമാപനവും രവിവാര ക്ലാസ്സിന്റെ  പുതിയ ബാച്ചിൻ്റെ ഉദ്ഘാടനവും നടത്തി 

ഉദയനാപുരം :പടിഞ്ഞാറെമുറി 131-ാം നമ്പർ എസ് എൻ ഡി പി  ശാഖായോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്നുവന്നിരുന്ന അവധിക്കാല പഠന ക്ലാസിൻ്റെ സമാപനവും രവിവാര ക്ലാസ്   പുതിയ ബാച്ചിൻ്റെ ഉദ്ഘാടനവും വല്യാറ ക്ഷേത്രാങ്കണത്തിൽ നടന്നു. ഇതോടനുബന്ധിച്ച് പുതിയ അധ്യയന വർഷത്തിൻ്റെ മുന്നോടിയായി വിദ്യാഗോപാല മന്ത്രാർച്ചന,ഗുരുപൂജ, മാതൃവന്ദനം എന്നിവയും നടത്തി. ക്ഷേത്രം മേൽശാന്തി ഷാൻശാന്തി, പഠന കേന്ദ്രം ആചാര്യൻ വി. വി.കനകാംബരൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ശാഖായോഗം പ്രസിഡൻ്റ് സദാനന്ദൻചെല്ലിത്തറ അധ്യക്ഷത വഹിച്ചു. ശാഖായോഗം സെക്രട്ടറി  എസ്.പൊന്നപ്പൻ ഒറ്റക്കണ്ടം രവിവാര ക്ലാസ് പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് സന്തോഷ് പുത്തൻതറ, യൂണിയൻ കമ്മറ്റി അംഗം ബാബു പുളുക്കിയിൽ, കമ്മറ്റി അംഗങ്ങളായ സുനിൽകുമാർ ദൈവത്തിൻതറ, സുരേഷ് സ്വപ്നഭവൻ, സജീവ് പുത്തൻകരി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles