പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കണമെന്ന് കെ മുരളീധരന് ആഗ്രഹമില്ല. പ്രിയദര്ശൻ സിനിമ പോലെയാണ് ഇപ്പോൾ കോണ്‍ഗ്രസിലെ കാര്യങ്ങളെന്ന് പത്മജ വേണുഗോപാല്‍. താൻ എപ്പോഴായാലും കോണ്‍ഗ്രസ് വിടേണ്ട ആളായിരുന്നുവെന്നും വടകരയില്‍ ഷാഫി പറമ്പിലിനെ നിര്‍ത്തിയത് കെസി വേണുഗോപാലിന് വേണ്ടിയാണെന്നും പത്മജ പറഞ്ഞു.
കെസിക്ക് ആലപ്പുലയില്‍ മത്സരിച്ച് ജയിക്കാൻ വേണ്ടിയാണ് അത്തരമൊരു നീക്കമുണ്ടായത്. അന്നത്തെ ഡീലിന്റെ ഭാഗമായാണിപ്പോള്‍ പാലക്കാട് രാഹുലിനെ നിര്‍ത്തിയത്. ഷാഫിയ്ക്ക് അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിയാകാൻ ആയിരുന്നു താത്പര്യം. മുരളിയെ തൃശൂർ കൊണ്ടു വന്നു ചതിച്ചു. രാഹുല്‍ സരിനോട് ചെയ്ത പോലെ ഞാൻ എതിരാളിയോട് ചെയ്യില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരാള്‍ ഏത് ഗ്രൂപ്പിലെന്ന് രാവിലെ എണീറ്റാല്‍ അറിയാം. കെ. മുരളീധരൻ പാലക്കാട് പ്രചാരണത്തിന് എത്തുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ല. സ്വന്തം അമ്മയെ മോശമായി പറഞ്ഞ രാഹുലിന് വേണ്ടി മുരളിയ്ക്ക് അങ്ങനെ പ്രവർത്തിക്കാൻ പറ്റില്ല. രാഹുല്‍ ജയിക്കണമെന്ന് മുരളി ആഗ്രഹിക്കുന്നില്ല. നന്ദികെട്ട കോണ്‍ഗ്രസുകാർ കാരണമാണ് അമ്മ നേരത്തെ മരിച്ചത്. സുധാകരന് പാർട്ടിയില്‍ ഒരു സ്വാധീനവുമില്ല. സുധാകരന്റെ ശൗര്യം കണ്ണൂർ മാത്രമാണ്. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ആളാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും അതിനാല്‍ ജയിപ്പിക്കരുതെന്നും പത്മജ വേണുഗോപാല്‍ തുറന്നടിച്ചു.