ഏഴ് ഓവറുകള്‍, വെറും 22 റണ്‍സിന് ഏഴ് വിക്കറ്റ്’ : കിവീസിന് മുന്നിൽ തവിട് പൊടിയായി പാക്കിസ്ഥാൻ

കറാച്ചി : ഏഴ് ഓവറുകള്‍, വെറും 22 റണ്‍സിന് ഏഴ് വിക്കറ്റ്. ന്യൂസിലാൻഡിനെതിരെ ആവേശകരമായ ഫിനിഷിലേക്ക് നീങ്ങുന്നതിനിടെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇങ്ങനെ അവിശ്വസനീയമാംവിധം തകർന്നടിഞ്ഞത്. ഒടുവില്‍ ന്യൂസിലാൻഡ് 73 റണ്‍സിന് മത്സരം ജയിച്ചു. ന്യൂസിലാൻഡ് ഉയർത്തിയ 345 റണ്‍സ് പിന്തുടർന്ന പാകിസ്ഥാൻ ജയത്തിലേക്ക് നീങ്ങുകയായിരുന്നു. 12 ഓവറില്‍ ഏഴ് വിക്കറ്റ് ശേഷിക്കെ 97 റണ്‍സ് വേണ്ടിയിരുന്നപ്പോഴാണ് അവർ തകർച്ചയിലേക്ക് കൂപ്പുകുത്തിയത്.

Advertisements

മുൻ നായകൻ ബാബർ അസം മികച്ച ഫോമില്‍ കളിക്കുമ്ബോഴാണ് പുറത്തായതാണ് തകർച്ചയുടെ തുടക്കം. സിക്സറെന്ന് ഉറപ്പിച്ച ബാബർ അസമിന്‍റെ തകർപ്പനടി 39-ാം ഓവറില്‍ ഡീപ് മിഡ് വിക്കറ്റില്‍ ബൗണ്ടറിക്ക് ഇഞ്ച് അകലെ ഡാരില്‍ മിച്ചല്‍ കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. 83 പന്ത് നേരിട്ട അസം മൂന്ന് സിക്സറും അഞ്ച് ഫോറും ഉള്‍പ്പടെ 78 റണ്‍സെടുത്താണ് പുറത്തായത്. അടുത്ത ഓവറില്‍ തുടർച്ചയായി രണ്ട് വിക്കറ്റുകള്‍ കൂടി പാക്കിസ്ഥാന് നഷ്ടമായി. ജേക്കബ് ഡഫിയുടെ നേരിട്ടുള്ള ഹിറ്റിൻ്റെ പിൻബലത്തില്‍ തയ്യബ് താഹിർ 1 റണ്‍സിന് റണ്ണൗട്ടായി. അടുത്ത പന്തില്‍, ഇഫാൻ നിയാസി ഗോള്‍ഡൻ ഡക്കായി മടങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാബർ അസമിനൊപ്പം നന്നായി ബാറ്റുചെയ്തിരുന്ന സല്‍മാൻ ആഘ അർധസെഞ്ചുറി നേടി ഒരറ്റത്ത് നില്‍പ്പുണ്ടായിരുന്നു. എന്നാല്‍ 43-ാം ഓവറില്‍ പാകിസ്ഥാന് രണ്ട് വിക്കറ്റ് കൂടി നഷ്ടമായി – ആദ്യം നസീം ഷാ നഥാൻ സ്മിത്തിൻ്റെ പന്തില്‍ മിഡ് ഓഫില്‍ മൈക്കല്‍ ബ്രേസ്‌വെലിന് ക്യാച്ച്‌ നല്‍കി. നാല് പന്തുകള്‍ക്ക് ശേഷം, മിഡ് വിക്കറ്റില്‍ നിക്കോള്‍സിൻ്റെ ക്യാച്ചില്‍ ഹാരിസ് റൗഫ് ഒരു റണ്‍സിന് പുറത്തായി.

നേരത്തെ 111 പന്തില്‍ 132 റണ്‍സ് നേടിയ മാർക്ക് ചാപ്മാനാണ് ന്യൂസിലാൻഡിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 13 ഫോറും ആറ് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു ചാപ്മാന്‍റെ തകർപ്പൻ ഇന്നിങ്ങ്സ്. ഡാരില്‍ മിച്ചല്‍ (76), മുഹമ്മദ് അബ്ബാസ് (52) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

Hot Topics

Related Articles