ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ സന്നാഹ മത്സരത്തിന് കാണികളെ അനുവദിക്കില്ല. സുരക്ഷാ കാരണങ്ങള്‍ മുൻനിര്‍ത്തി കൊണ്ടാണ് 29ന് ഹൈദരാബാദില്‍ നടക്കുന്ന പാക്കിസ്ഥാൻ -ന്യൂസീലൻഡ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തീരുമാനമെടുത്തത്.
Advertisements
മത്സരത്തിനുള്ള ടിക്കറ്റുകള്‍ നേരത്തേ വിറ്റുകഴിഞ്ഞിരുന്നു. ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരിച്ചു നല്‍കുമെന്നു ബിസിസിഐ അറിയിച്ചു. ഒക്ടോബര്‍ 3ന് ഓസ്ട്രേലിയയ്ക്കെതിരെ, ഹൈദരാബാദില്‍ തന്നെയാണ് പാക്കിസ്ഥാന്റെ രണ്ടാം സന്നാഹ മത്സരം. ഇതിലും കാണികളെ പ്രവേശിപ്പിക്കാൻ സാധ്യത കുറവാണ്.