മുൾട്ടാൻ: അഞ്ഞൂറ് റണ്ണിനു മുകളിൽ പടുത്തുയർത്തിയിട്ടും ആദ്യ ടെസ്റ്റിൽ തകർന്നടിഞ്ഞ പാക്കിസ്ഥാൻ രണ്ടാം ടെസ്റ്റിൽ ഉയർത്തെഴുന്നേൽക്കുന്നു. ആദ്യ ഇന്നിംങ്‌സിൽ ഇംഗ്ലണ്ടിനെ തകർത്ത് ലീഡെടുത്ത പാക്കിസ്ഥാൻ രണ്ടാം ഇന്നിംങ്‌സിൽ ബാറ്റിംങ് തകർന്നെങ്കിലും ബൗളിംങിൽ തിരിച്ചു വരുന്നു. ആദ്യ ഇന്നിംങ്‌സിൽ പാക്കിസ്ഥാന്റെ 366 ന് എതിരെ 291 റൺ മാത്രമാണ് ഇംഗ്ലണ്ടിന് നേടാനായത്. ലീഡ് എടുത്ത പാക്കിസ്ഥാൻ 221 റണ്ണാണ് രണ്ടാം ഇന്നിംങ്‌സിൽ അടിച്ചെടുത്തത്. മറുപടി ബാറ്റിംങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംങ്‌സിൽ മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 36 ന് രണ്ട് എന്ന നിലയിലാണ്. രണ്ട് ദിനം ശേഷിക്കെ ഇംഗ്ലണ്ടിന് കളിയിൽ വിജയിക്കാൻ 261 റൺ കൂടി വേണം.
ഓപ്പണർമാരായ സാക്ക് കാർളി(3)യുടെയും ബെൻ ഡക്കറ്റും (0) ആണ് പുറത്തായത്. ഒലി പോപ്പും (21), ജോ റൂട്ടും (12) ആണ് നിലവിൽ ക്രീസിലുള്ളത്. 11 റണ്ണിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ട് തകർച്ചയെ നേരിടുമ്പോഴാണ് ഇരുവരും ക്രീസിൽ ഒന്നിച്ചത്. സജിദ് ഖാനും നോമാൻ അലിയ്ക്കുമാണ് രണ്ട് ഇംഗ്ലീഷ് വിക്കറ്റുകൾ ലഭിച്ചത്.