മെൽബൺ: എംസിജെയിൽ എറിഞ്ഞ് തകർത്ത് ഇന്ത്യൻ പേസർമാർ. ഇടംകയ്യൻ അർഷർദീപ് സിങ്ങിന്റെ രണ്ടാം ഓവറിലും ഇന്ത്യയ്ക്ക് വിക്കറ്റ്. ആദ്യ ലോകകപ്പിലെ ആദ്യ ഓവറിന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയ അർഷർദീപ്, ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. രണ്ടാം ഓവറിന്റെ അവസാന പന്തിൽ മുഹമ്മദ് റിസ്വാനെ (12 പന്തിൽ നാല്) വീഴ്ത്തിയാണ് ഇന്ത്യ പിടിമുറുക്കിയത്.
ടോസ് നേടി പാക്കിസ്ഥാനെ ബാറ്റിംങിന് അയച്ച ഇന്ത്യൻ ബൗളർമാർ ബാറ്റിൽ നിന്ന് ഒരു റൺ പോലും വഴങ്ങിയില്ല. ഒരു വൈഡ് എറിഞ്ഞ ഭുവനേശ്വർ ആദ്യ ഓവറിൽ ആ ഒരു റൺ മാത്രമാണ് വഴങ്ങിയത്. രണ്ടാം ഓവർ എറിയാൻ എത്തിയ അർഷർദ്വീപ് സിംങ് ആദ്യ പന്തിൽ തന്നെ ബാബർ അസമിനെ പുറത്താക്കി. വിക്കറ്റിനു മുന്നിൽ കുടുക്കി. പേസിന്റെയും സ്വിംങിന്റെയും മികച്ച പ്രകടനമാണ് കണ്ടത്. അസം റണ്ണൊന്നുമെടുക്കാതെ മടങ്ങി.