ഷാര്‍ജ: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ഹോങ്കോങിനെ നേരിടും.ആദ്യ മത്സരത്തില്‍ പാകിസ്താനെതിരായ വിജയം നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. കുഞ്ഞന്മാരായ ഹോങ്കോങ്ങിനെതിരെ വമ്ബന്‍ ജയം മാത്രമാണ് ഇന്ത്യന്‍ ലക്ഷ്യം. രോഹിതും രാഹുലും ഫോമിലേക്ക് ഉയരേണ്ടതുണ്ട്. കോഹ്ലി തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നും ഹാര്‍ദിക്കിന്റെയും ജഡേജയുടേയും ഓള്‍റൗണ്ട് മികവും അധിക സാധ്യതയാണ്.
പരീക്ഷണങ്ങള്‍ക്കുള്ള വേദി കൂടിയാണ് ഇന്ത്യക്ക് മത്സരം. ദിനേഷ് കാര്‍ത്തികിന്റെ സ്ഥാനത്ത് ഋഷഭ് പന്തിന് സാധ്യതയുണ്ട്.ജഡേജയ്ക്കും ചഹലിനും പകരം അശ്വിനും ബിഷ്ണോയും ആദ്യ ഇലവനിലെത്തിയേക്കും. ജഡേജ തുടരുകയാണെങ്കില്‍ ബാറ്റിങ്ങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയുള്ള പരീക്ഷണവും തുടരും. ഫോമിലുള്ള ദീപക് ഹൂഡയ്ക്ക് അവസരം ലഭിക്കാനും സാധ്യതയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആതിഥേയരായ യുഎഇയെ തകര്‍ത്താണ് ഹോങ്കോങ് ഏഷ്യാ കപ്പിന് യോഗ്യത നേടിയത്. ട്വന്റി – 20ല്‍ ആദ്യമായാണ് ഇന്ത്യയും ഹോങ്കോങും മുഖാമുഖം വരുന്നത്. ഇതിനുമുന്‍പ് രണ്ട് ഏകദിന മത്സങ്ങള്‍ ഹോങ്കോങിനെതിരെ കളിച്ചപ്പോള്‍ രണ്ടിലും ജയം ഇന്ത്യക്കൊപ്പം നിന്നു. ദുബൈയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്ക് മത്സരം തുടങ്ങും.