പാകിസ്താന് വീണ്ടും തിരിച്ചടി; മറ്റൊരു ബൗളർ കൂടി പുറത്ത്

ദുബായ്: ഏഷ്യാ കപ്പ് ടൂർണമെന്റിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ പാകിസ്താൻ ടീമിന് വീണ്ടും തിരിച്ചടി. പരിക്കേറ്റ ഫാസ്റ്റ് ബൗളർ മുഹമ്മദ് വസീം ജൂനിയറിന് ടൂർണമെന്റിൽ കളിക്കാനാകില്ല. വാരിയെല്ലിന്റെ ഭാഗത്തുള്ള പേശികൾക്കേറ്റ പരിക്കാണ് 21-കാരനായ താരത്തിന് തിരിച്ചടിയായത്.

Advertisements

ബുധനാഴ്ച പരിശീലനത്തിനിടെ താരം പുറം വേദന അനുഭവപ്പെടുന്നതായി അറിയിച്ചിരുന്നു. പ്രാഥമിക പരിശോധനകൾക്കു ശേഷം വസീമിനെ എംആർഐ സ്‌കാനിങിനും വിധേയനാക്കിയിരുന്നു. പിന്നാലെ വെള്ളിയാഴ്ച താരം ടൂർണമെന്റിന് ഉണ്ടാകില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിക്കുകയായിരുന്നു. പകരം ഹസൻ അലിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞായറാഴ്ചയാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താൻ പോരാട്ടം.

Hot Topics

Related Articles