പാക്കില്‍ : സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ ക്രിസ്തുമസ് പുതുവല്‍സരാഘോഷങ്ങള്‍ ഡിസംബര്‍ 24 മുതല്‍ 31 വരെ സംഘടിപ്പിക്കും. 24 ന് വൈകിട്ട് 5.30ന് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് ക്രിസ്തുമസ് ശുശ്രൂഷയും നടത്തും. 26 ന് വൈകുന്നേരം 6 മണിക്ക് സംഘടിപ്പിക്കുന്ന ക്രിസ്തുമസ് ആഘോഷ പരുപാടിയില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ മുന്‍ സെക്രട്ടറി മാത്യൂസ് മോര്‍ തീമോത്തിയോസ് തിരുമേനി ദൂത് നല്‍കും. വികാരി ഫാ: യൂഹാനോന്‍ വേലിക്കകത്ത് അദ്ധ്യക്ഷത വഹിക്കും.
ഫാ: ലിബിന്‍ കുര്യാക്കോസ് കൊച്ചുപറമ്പില്‍, സെക്രട്ടറി പുന്നൂസ്. പി വര്‍ഗീസ് പാറയ്ക്കല്‍, ജോസഫ് ചാക്കോ എണ്ണയ്ക്കല്‍, കെ.ഇ ഏബ്രഹാം വാഴയില്‍ താന്നിക്കാട്ട് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വിവിധ കലാപരുപാടികള്‍ നടത്തും. പുതുവല്‍സരത്തോട് അനുബന്ധിച്ച് ഡിസംബര്‍ 31 ന് രാത്രി നടത്തുന്ന ധ്യാന യോഗത്തിനും വിശുദ്ധ കുര്‍ബ്ബാനയ്ക്കും ഫാ: ഡോ: ജ്യോതിസ് പോത്താറ നേതൃത്വം നല്‍കും.
ട്രസ്റ്റിമാരായ തോമസ് കെ മാണി കോട്ടയ്ക്കല്‍, ബാബു പി ഏബ്രഹാം ആന്തേരില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.