പാക്കിൽ സെൻ്റ് തോമസ് യാക്കോബായ പള്ളിയിൽ വലിയപെരുന്നാൾ ഏപ്രിൽ 7, 8 തീയതികളിൽ

പാക്കിൽ: സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ വലിയ പെരുന്നാൾ 2024 ഏപ്രിൽ 7 ഞായർ, 8 തിങ്കൾ എന്നീ ദിവസങ്ങളിൽ സമുചിതമായി ആഘോഷിക്കും. ഏപ്രിൽ 7 ഞായറാഴ്ച രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ കുർബ്ബാന, വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം ആരംഭിക്കുന്ന റാസ പാക്കിൽ കവല, മറിയപ്പള്ളി, മുളങ്കുഴ, ചെട്ടിക്കുന്ന് വഴി തിരികെ പള്ളിയിലെത്തിച്ചേരും. തുടർന്ന് സെമിത്തേരിയിലെ ധൂപപ്രാർത്ഥനയ്ക്കും സൂത്താറായ്ക്കും ശേഷം കരിമരുന്ന് കലാവിരുന്ന് നടത്തപ്പെടും.

Advertisements

2024 ഏപ്രിൽ 8 തിങ്കളാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന ക്ക് പൗരസ്ത്യ സുവിശേഷ സമാജ മെത്രാപ്പോലീത്ത മർക്കോസ് മോർ ക്രിസോസ്റ്റമോസ് മുഖ്യകാർമ്മികത്വം വഹിക്കും.തുടർന്ന് പാക്കിൽ കവല ചുറ്റിയുള്ള പ്രദക്ഷിണത്തിന് ശേഷം നേർച്ച വിളമ്പ് .വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം സംഘ കേളി അവതരിപ്പിക്കുന്ന ” മക്കളുടെ ശ്രദ്ധക്ക് ” എന്ന സാമൂഹ്യ നാടകം നടത്തപ്പെടും. വികാരിമാരായ ഫാ: തോമസ് വേങ്കടത്ത്, ഫാ: അജു ഫിലിപ്പ് കോട്ടപ്പുറം, ട്രസ്റ്റിമാരായ P P തോമസ് അമ്മൂട്ടിൽ, രാജൻ P വർഗീസ് പടനിലത്ത്, സെക്രട്ടറി C T ഷാജീമോൻ ചേന്നാട്ട്, ജനറൽ കൺവീനർമാരായ പുന്നൂസ് P വർഗീസ് പാറക്കൽ, സാജൻ ഉതുപ്പ് മേച്ചേരിൽ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും.

Hot Topics

Related Articles