പാലാ അരുണാപുരത്ത് പലചരക്ക് കട തീപിടുത്തത്തിൽ കത്തി നശിച്ചു; കട കത്തിയത് ഷോർട്ട് സർക്യൂട്ടിനെ തുടർന്നെന്നു സൂചന

പാലാ അരുണാപുരത്തു നിന്നും
ജാഗ്രതാ ന്യൂസ് ലൈവ് ലേഖകൻ
സമയം – രാവിലെ 10.00

Advertisements

പാലാ: അരുണാപുരത്ത് പലചരക്ക് കട തീ പിടിച്ച് കത്തി നശിച്ചു. അരുണാപുരത്ത് പ്രവർത്തിക്കുന്ന എവർഷൈൻ ജനറൽ സ്റ്റോഴ്‌സാണ് ബുധനാഴ്ച പുലർച്ചെയുണ്ടായ തീ പിടുത്തത്തിൽ കത്തി നശിച്ചത്. ഞൊണ്ടിമാക്കൽ ജോണി കൊച്ചുപറമ്പിലിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയാണ് പുലർച്ചെ മൂന്നരയോടെയാണ് കത്തി നശിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടയിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ സേനയിൽ അറിയിച്ചത്. തുടർന്നു, പാലായിൽ നിന്നും അഗ്നിരക്ഷാ സേനാ യൂണിറ്റ് അംഗങ്ങൾ സ്ഥലത്ത് എത്തി. തുടർന്നു ഇവർ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. തുടർന്നാണ്, തീ അണച്ചത്. തീയും പുകയും അതിശക്തമായി ഉയർന്ന സാഹചര്യത്തിൽ കെട്ടിടത്തിന്റെ ഓട് പൊളിച്ചാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ കെട്ടിടത്തിനുള്ളിൽ കടന്നത്. തുടർന്നാണ് തീ അണച്ചത്. അറു ലക്ഷം രൂപയുടെ നഷ്ടം കണക്കാകുന്നതായി അധികൃതർ അറിയിച്ചു.

രണ്ടു മുറികളിലായി പ്രവർത്തിച്ചിരുന്ന കടയിൽ പലചരക്ക് കട, സ്റ്റേഷനറി, ലേഡീസ് സ്റ്റോർ എന്നിവയാണ് പ്രവർത്തിച്ചിരുന്നത്. രണ്ടു മുറിയാണ് ഉണ്ടായിരുന്നത്. ഒരു മുറി പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. അഗ്നിരക്ഷാ അസി.സ്‌റ്റേഷൻ ഓഫിസർ ഷാജി പി.നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സീനിയർ ഫയർ റെസ്‌ക്യൂ ഓഫിസർ ജോസഫ്, ഫയർ റസ്‌ക്യൂ ഓഫിസർ രാജീവ്, നിസാമുദീൻ, അനന്തു, ബിനു, അഖിലേഷ്, അരുൺബാബു, പി.കെ ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Hot Topics

Related Articles