പാലാ : പാലായിൽ ഉച്ചയ്ക്ക് അനുഭവപ്പെട്ട ഭൂകമ്പത്തിൽ സ്ഥിരീകരണവുമായി അധികൃതർ.പാലായിലും പരിസരത്തും ഉണ്ടായത് ഭൂചലനമാണെന്ന് സ്ഥിരീകരിച്ചു. ഭൂചലനത്തിന് റിക്ടര്‍ സ്കെയില്‍ 1.9 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം 12.03 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൗമോപരിതലത്തില്‍ നിന്ന് 10 കി.മീ താഴ്ചയിലാണ് ഇതിന്റെ പ്രഭവ കേന്ദ്രം.
അക്ഷാംശം 9.66 N, രേഖാംശം 76.70 E ആണ് ഭൂചലനമുണ്ടായ പ്രദേശം.
മുൻപ് ഇടുക്കിയിലെ സീസ്മോഗ്രാഫില്‍ ചലനം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചിരുന്നു. മീനച്ചിൽ, പുലിയന്നൂർ വില്ലേജുകളിലും മുഴക്കമാണ് തീക്കോയി, പനയക്കപ്പാലം, ഇടമറ്റം, ഭരണങ്ങാനം മേഖലകളിലും , പാലായിൽ അരുണാപുരം, പന്ത്രണ്ടാംമൈൽ എന്നിവിടങ്ങളിലും നേരിയ നേരിയ ഭൂചലനം അനുഭവപ്പെട്ടത്.ഏതാനും