പാലായിൽ കേബിൾ ടിവിയുടെ പിരിവ് വാങ്ങാനെത്തിയ യുവാവിനെ ആക്രമിച്ചു; വാക്കത്തി വീശി ആക്രമിക്കാൻ ശ്രമിച്ചു; വെട്ടിൽ നിന്നും യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി; അക്രമി പൊലീസ് പിടിയിലായി

പാലാ: കേബിൾ ടിവിയുടെ പിരിവ് വാങ്ങാനെത്തിയ യുവാവിനെ വാക്കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി. പാലാ ളാലം വില്ലേജിൽ കരൂർ പി ഓയിൽ തെരുവും കുന്നേൽ വീട്ടിൽ ശശിധരന്റെ മകൻ സുനിൽ ടി എസിനെ(46)യാണ് പാലാ എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. കരൂർ ഭാഗത്ത് ഇവർ താമസിക്കുന്ന വീട്ടിലെത്തിയതായിരുന്നു കേബിൾ ജീവനക്കാർ. അമ്മയ്‌ക്കൊപ്പം താമസിക്കുന്ന പ്രതി വീട്ടുകാരുമായി അത്ര ചേർച്ചയിലല്ല.

Advertisements

വീട്ടിൽ അമ്മയ്ക്ക് ഡിഷ് ടിവിയുടെ കേബിൾ കണക്ഷനും, പ്രതിയ്ക്ക് മറ്റൊരു സ്വാകാര്യ ചാനലിന്റെ കേബിൾ കണക്ഷനുമാണ്. ഈ കണക്ഷന്റെ പിരിവിനായി എത്തിയ യുവാവിനെയാണ് പ്രതി ആക്രമിക്കാൻ ശ്രമിച്ചത്. പിരിവ് ചോദിച്ച് എത്തിയ ആളെ വാക്കത്തി ഉപയോഗിച്ച് പ്രതി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. വാക്കത്തിയുമായി പ്രതി ഓടിയെത്തുന്നത് കണ്ട് പിരിവുകാരൻ ഒഴിഞ്ഞു മാറിയതിനാലാണ് വെട്ടേൽക്കാതിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ഇയാൾ സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു. ഇതിനു ശേഷം പാലാ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണ് കരാറുകാരൻ പരാതി നൽകുകയായിരുന്നു. തുടർന്നു എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles