പാലാ മുത്തോലിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കഞ്ചാവ് വില്പന നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ പാലാ എക്സൈസ് കേസെടുത്തു

പാലാ : പാലാ മുത്തോലിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കഞ്ചാവ് വില്പന നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ പാലാ എക്സൈസ് കേസെടുത്തു.പാലാ എക്സൈസ് റേഞ്ച് ടീമംഗങ്ങൾ, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ 28/12/24 തീയതി നടത്തിയ പട്രോളിങ്ങിൽ വൈകുന്നേരം 5:30 മണിയോടുകൂടി മുത്തോലി ഭാഗത്ത് നടത്തിയ പരിശോധനയിൽ വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തതുമായി ബന്ധപ്പെട്ട് മീനച്ചിൽ താലൂക്കിൽ പുലിയന്നൂർ വില്ലേജിൽ മുത്തോലി കരയിൽ വലിയമറ്റം വീട്ടിൽ പാച്ചൻ എന്ന് വിളിക്കുന്ന വിഎസ് അനിയൻ ചെട്ടിയാർ എന്നയാളെ ഒന്നാം പ്രതിയായും, മീനച്ചിൽ താലൂക്കിൽ പുലിയന്നൂർ വില്ലേജിൽ കഴുകംകുളം കരയിൽ വലിയ പറമ്പിൽ വീട്ടിൽ ജയൻ വി ആർ എന്നയാളെ രണ്ടാം പ്രതിയാക്കിയും പാലാ എക്സൈസ് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു.

Advertisements

നാല് പാക്കറ്റുകളിലായി വില്പനയ്ക്ക് സൂക്ഷിച്ച 30gm ഗഞ്ചാവ് സംഭവവുമായി ബന്ധപ്പെട്ട് കണ്ടെടുത്തു. ഒന്നാംപ്രതിയെ സംഭവം സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തിട്ടുള്ളതും, രണ്ടാം പ്രതി സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തിട്ടുള്ളതാണ്. മുത്തോലിയിലുള്ള മാടക്കടകളുടെയും ബജ്ജിക്കടകളുടെയും മറവിൽ, പായ്ക്കറ്റിന് 500 രൂപ നിരക്കിൽ ആയിരുന്നു. ഇവർ ഗഞ്ചാവ്‌ വില്പന നടത്തി യിരുന്നത്. എക്സൈസ് പാർട്ടിയെ മുത്തോലി ഭാഗത്ത് വച്ച് കണ്ട രണ്ടാംപ്രതി ജയൻ ഒന്നാം പ്രതിയായ അനിയൻ ചെട്ടിയാർക്ക് കഞ്ചാവ് പെട്ടെന്ന് കൈമാറിയ ശേഷം സംഭവസ്ഥലത്ത് ഒന്നും ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടാം പ്രതി ജയനെതിരെ മുൻപും കഞ്ചാവ് വില്പന നടത്തിയതുമായി ബന്ധപ്പെട്ട് എക്സൈസിൽ കേസ് ഉണ്ട്. കൂടാതെ പോലീസിൽ നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. രണ്ടാം പ്രതിയായ ജയൻ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ഹീറോ ഹോണ്ട സ്പ്ലെൻഡർ ബൈക്കും എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ ഉപയോഗപ്പെടുത്തിയാണ് ഇയാൾ അയൽ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് നാട്ടിലെത്തിച്ചിരുന്നതെന്നും , മുത്തോലിയിൽ ഉള്ള ഗവൺമെന്റ് വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ / ബ്രില്ലിയന്റ് സ്റ്റഡി സെന്റർ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരപ്രദേശളിലും യുവാക്കൾക്കിടയിൽ ഇവർ നടത്തിവന്നിരുന്ന കഞ്ചാവ് വില്പന 1985 ലെ എൻ ഡി പി എസ് ആക്ട് പ്രകാരം അധിക ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. സംഭവുമായി ബന്ധപ്പെട്ട് പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വത്തിൽ ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ ജയദേവൻ, ഹരികൃഷ്ണൻ,രഞ്ജു രവി, സിവിൽ എക്സൈസ് ഓഫീസർ സുജാത സി ബി,എക് സൈസ് ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.